Entertainment

കമലിന്റെ “വിവേകാനന്ദൻ വൈറലാണ്” സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മലയാളി പേഷകന് എന്നും നെഞ്ചോടു ചേർത്തു വയ്ക്കാൻ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന കമലിൻ്റെ ‘വിവേകാനന്ദൻ വൈറലാന്ന് എന്ന തൻ്റെ പുതിയ ചിത്രത്തിൻ്റെ  സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രദർശനത്തിനെത്തിയിരിക്കുന്നു. ഏറെ കൗതുകകരമായ ഒരു പോസ്റ്ററാണിത്. നായകനായ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഞ്ചു സ്ത്രീ കഥാപാത്രങ്ങളുടെ ഫോട്ടോ സഹിതമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കു

ന്നത്. ഗ്രേസ് ആന്റണി, സാസ്വിക, മെറീനാ മൈക്കിൾ, അനുഷാ രാജൻ, അഞ്ജലി രാജ് എന്നിവരാണ് പോസ്റ്ററിൽ പ്രത്യഷപ്പെട്ട നടിമാർ.

ഒരു ചെറുപ്പക്കാരനു ചുറ്റും അഞ്ചു ചെറുപ്പക്കാരികൾ. ആരെയും ഏതു പ്രായക്കാരേയും ആകർഷിക്കുന്ന ഈ പോസ്റ്റർ ഇതിനകം തന്നെ ഏറെ വൈറലായിരിക്കുക യാണ്.

ഈ പോസ്റ്റർ പല സംശയങ്ങൾക്കും ആശങ്കകൾക്കും ഇടനൽകുന്നതാണ്. നായകനായ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന വിവേകാനന്ദൻ എന്ന കഥാപാത്രത്തിന് ഇത്രയുമധികം സ്ത്രീകളുമായിട്ടുള്ള ബന്ധം എന്താണ്?

സർക്കാർ ജീവനക്കാരനായ വിവേകാനന്ദന്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിൽ അഞ്ചു സ്തീകൾ കടന്നുവരുന്നതും ഇത് അവന്റെ ജീവിതത്തിൽ ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു എന്നതാണ് കമൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ കഥക്ക് ഏറെ അനുയോജ്യമാം വിധത്തിലാണ് ഈ പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

നെടിയത്ത് ഫിലിംസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജ്യം 

ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ജോണി ആന്റെണി, ശരത് സഭാ നിയാസ് ബക്കർ, പ്രമോദ് വെളിയനാട്, സിദ്ധാർത്ഥ് ശിവ, വിനീത് തട്ടിൽ, ജോസുകുട്ടി, മാലാ പാർവ്വതി,  നീനാക്കുറുപ്പ്, രമ്യാ സുരേഷ്, മഞ്ജു പിള്ള, സ്മിനു സിജോ എന്നിവരും പധാന വേഷങ്ങളിലെത്തുന്നു. ഹരി നാരായണന്റെ വരികൾക്ക് ബിജി പാൽ ഈണം പകർന്നിരിക്കുന്നു.

ഛായാഗ്രഹണം – ശരൺ വേലായുധൻ.

എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം.

കലാസംവിധാനം – ഗോകുൽദാസ്.

കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്.

മേക്കപ്പ് – പാണ്ഡ്യൻ

 ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ബഷീർ കാഞ്ഞങ്ങാട് 

കോ- പ്രൊഡ്യൂർസ് – കമാലുദ്ദീൻ, സലിം, സുരേഷ്, എസ്.എ.കെ.

പ്രൊഡക്ഷൻ മാനേജർ -നികേഷ് നാരായണൻ

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -./എസ്സാൻ. കെ. എസ്തപ്പാൻ

പ്രൊഡക്ഷൻ കൺട്രോളർ ഗിരിഷ് – കൊടുങ്ങല്ലൂർ

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

 

Sub Editor

Recent Posts

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

56 mins ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

5 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

5 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

24 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

24 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

24 hours ago