മലയാളി പേഷകന് എന്നും നെഞ്ചോടു ചേർത്തു വയ്ക്കാൻ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന കമലിൻ്റെ ‘വിവേകാനന്ദൻ വൈറലാന്ന് എന്ന തൻ്റെ പുതിയ ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രദർശനത്തിനെത്തിയിരിക്കുന്നു. ഏറെ കൗതുകകരമായ ഒരു പോസ്റ്ററാണിത്. നായകനായ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം അഞ്ചു സ്ത്രീ കഥാപാത്രങ്ങളുടെ ഫോട്ടോ സഹിതമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കു
ന്നത്. ഗ്രേസ് ആന്റണി, സാസ്വിക, മെറീനാ മൈക്കിൾ, അനുഷാ രാജൻ, അഞ്ജലി രാജ് എന്നിവരാണ് പോസ്റ്ററിൽ പ്രത്യഷപ്പെട്ട നടിമാർ.
ഒരു ചെറുപ്പക്കാരനു ചുറ്റും അഞ്ചു ചെറുപ്പക്കാരികൾ. ആരെയും ഏതു പ്രായക്കാരേയും ആകർഷിക്കുന്ന ഈ പോസ്റ്റർ ഇതിനകം തന്നെ ഏറെ വൈറലായിരിക്കുക യാണ്.
ഈ പോസ്റ്റർ പല സംശയങ്ങൾക്കും ആശങ്കകൾക്കും ഇടനൽകുന്നതാണ്. നായകനായ ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്ന വിവേകാനന്ദൻ എന്ന കഥാപാത്രത്തിന് ഇത്രയുമധികം സ്ത്രീകളുമായിട്ടുള്ള ബന്ധം എന്താണ്?
സർക്കാർ ജീവനക്കാരനായ വിവേകാനന്ദന്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിൽ അഞ്ചു സ്തീകൾ കടന്നുവരുന്നതും ഇത് അവന്റെ ജീവിതത്തിൽ ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു എന്നതാണ് കമൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ കഥക്ക് ഏറെ അനുയോജ്യമാം വിധത്തിലാണ് ഈ പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
നെടിയത്ത് ഫിലിംസിന്റെ ബാനറിൽ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജ്യം
ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ജോണി ആന്റെണി, ശരത് സഭാ നിയാസ് ബക്കർ, പ്രമോദ് വെളിയനാട്, സിദ്ധാർത്ഥ് ശിവ, വിനീത് തട്ടിൽ, ജോസുകുട്ടി, മാലാ പാർവ്വതി, നീനാക്കുറുപ്പ്, രമ്യാ സുരേഷ്, മഞ്ജു പിള്ള, സ്മിനു സിജോ എന്നിവരും പധാന വേഷങ്ങളിലെത്തുന്നു. ഹരി നാരായണന്റെ വരികൾക്ക് ബിജി പാൽ ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ശരൺ വേലായുധൻ.
എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം.
കലാസംവിധാനം – ഗോകുൽദാസ്.
കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്.
മേക്കപ്പ് – പാണ്ഡ്യൻ
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ബഷീർ കാഞ്ഞങ്ങാട്
കോ- പ്രൊഡ്യൂർസ് – കമാലുദ്ദീൻ, സലിം, സുരേഷ്, എസ്.എ.കെ.
പ്രൊഡക്ഷൻ മാനേജർ -നികേഷ് നാരായണൻ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -./എസ്സാൻ. കെ. എസ്തപ്പാൻ
പ്രൊഡക്ഷൻ കൺട്രോളർ ഗിരിഷ് – കൊടുങ്ങല്ലൂർ
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…