അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച് സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കനകരാജ്യം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം, കൊട്ടാരക്കര, കുണ്ടാ, കൊല്ലം ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു.
ആലപ്പുഴ പട്ടണത്തിൽ കുറച്ചു നാൾ മുമ്പു നടന്ന 2 യഥാർത്ഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതാണീ ചിത്രം. നമ്മുടെ സമൂഹത്തിൻ്റെ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം വിരൽ ചൂണ്ടുന്നത്.
ഇന്ദ്രൻസും മുരളി ഗോപിയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകർ കോട്ടയം രമേഷ്, ശ്രീജിത്ത് രവി, ലിയോണാ, ആതിരാ പട്ടേൽ, ഉണ്ണിരാജ്, ജയിംസ് ഏല്യാ, അച്ചുതാനന്ദൻ, ഹരീഷ് പെങ്ങൻ, രാജേഷ് ശർമ്മ രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ, ശ്രീവിദ്യാ മുല്ലശ്ശേരി, ജോളി, സൈനാ കൃഷ്ണ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹരി നാരായണൻ മനു മഞ്ജിത്ത്, ധന്യാ സുരേഷ് മേനോൻ ,എന്നിവരുടെ ഗാനങ്ങൾക്ക് അരുൺ
മുരളീധരൻ ഈണം പകർന്നിരിക്കുന്നു.
അഭിലാഷ് ആനന്ദ് ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം. – പ്രദീപ്.
മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ
കോസ്റ്റ്യും ഡിസൈൻ -സുജിത് മട്ടന്നൂർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനു സജീവ്.
പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ശ്രീജേഷ് ചിറ്റാഴ
പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്.
അജിത് വിനായകാ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ .അജി മസ്ക്കറ്റ്.
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…