Entertainment

കണ്ണൻ താമരക്കുളം – അനുപ് മേനോൻ കൂട്ടുകെട്ടിലെ ‘വരാൽ’ വിശേഷങ്ങൾ

വെള്ള ഷർട്ടും മുണ്ടും വേഷം -മുടി ലേശം നരച്ചതൊഴിച്ചാൽ തനി യൗവ്വനം. രൂപത്തിലും ഭാവത്തിലുമെല്ലാം ഒരു തറവാടി.ഇത് -അച്ചുതൻനായർ, സംസ്ഥാന മുഖ്യമന്ത്രി -പ്രശസ്ത തമിഴ് നടൻ പ്രകാശ് രാജാണിത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വരാൽ ‘ എന്ന ചിത്രത്തിലെ കഥാപാത്രമാണ്. വരാൽ ചിത്രീകരണം ആരംഭിച്ചത് ഇക്കഴിഞ്ഞ സെപ്റ്റംബർ ആറ് തിങ്കളാഴ്ച്ച ഫോർട്ട് കൊച്ചിയിലാണ്.

ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ ടവർ ബംഗ്ളാവിലായിരുന്നു ചിത്രീകരണത്തിന് തുടക്കമിട്ടത്.നിരവധി പ്രശസ്ത ചിത്രങ്ങളുടെ പ്രധാന ലൊക്കേഷനായിരുന്നു ഈ ടവർ ബംഗ്ളാവ്. ജോഷിയുടെ ലേലംപത്രം, പ്രജാ, തുടങ്ങിയ ചിത്രങ്ങളുടെ പ്രധാന ലൊക്കേഷനായിരുന്നു. ഈ അടുത്ത കാലത്ത് വൺ’ എന്ന ചിത്രത്തിൻ്റേയും പ്രധാന ലൊക്കേഷനായിരുന്നു. ഈ ചിത്രത്തിൽ മുഖ്യമന്ത്രി അച്ചുതൻ നായരുടെ ഔദ്യോഗിക വസതിയായിട്ടാണ് ചിത്രീകരിക്കുന്നത്.

മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ചു പോന്നിരുന്ന ടൈംആഡ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ടൈം ആഡ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ പി.എ.സെബാസ്റ്റ്യനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അനുപ് മേനോനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എന്നും വ്യത്യസ്ഥമായ തിരക്കഥകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു തിരക്കഥാകൃത്തുകൂടിയാണ് അനൂപ് മേനോൻ.

ഈ ചിത്രത്തിലെ സുപ്രധാന കഥാപാത്രമായ ഡേവിഡ് ജോൺ മേടയിൽ എന്ന യുവതുർക്കി രാഷ്ടീയ നേതാവിനെ അനുപ് മേനോൻ അവതരിപ്പിക്കുന്നുമുണ്ട്.ടൈം ആഡ് നിർമ്മിച്ച് ഏറെ വിജയം നേടിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചതും അനുപ് മേനോനായിരുന്നു.ഇങ്ങനെയൊരു ആന്മണ്ഡം നിർമ്മാതാവുമായി നേരത്തേ തന്നെ ഉണ്ട്.ഒരു ഗ്യാപ്പിനു ശേഷം ടൈം ആഡ്സ്, വീണ്ടും വരാലിലുടെ സജീവമാവുകയാണ്.:ഇടക്കാലത്ത് അനുപുമായി ഞങ്ങൾ ബന്ധപ്പെട്ടിരുന്നു.

അനൂപിൻ്റെ ഒരു തിരക്കഥ ആവശ്യപ്പെട്ടിരുന്നു. കണ്ണനു വേണ്ടി ഒരു തിരക്കഥ എഴുതുന്നുണ്ട്. അതാലോചിച്ച ടേയെന്നായിരുന്നു അനുപിൻ്റെ മറുപടി. ‘അതാണ് വരാൽ – എന്ന സിനിമയിലെത്തിച്ചേർന്നത്നിർമ്മാതാവ് സെബാസ്റ്റ്യൻ്റെ വാക്കുകളായിരുന്നു ഇത്. പ്രകാശ് രാജിൻ്റെ ആദ്യ രംഗത്തോടെയായിരുന്നു ചിത്രീകരണം ആരംദിച്ചത്.നിരവധി അഭിനേതാക്കളും, ജൂനിയർ കലാകാരന്മാരും ഒക്കെ അണിനിരക്കുന്ന ഒരു രംഗം. പാർട്ടി നേതാക്കളും, പാർട്ടി പ്രവർത്തകരും മുഖ്യമന്ത്രിയെ സന്ദർശിച്ച് ഗൗരവമായ ഒരു വിഷയം സംസാരിക്കുന്നതായിരുന്നു ഇവിടെ ചിത്രീകരിക്കുന്ന രംഗം.

മേഘനാഥൻ കൊല്ലം തുളസി ബാലാജി ശർമ്മ, വിജയ് പി.നായർ, രമേശവലിയ ശാല വിജയ് നെല്ലീസ്, എൽദോ എന്നിവരും നിരവധി ജൂനിയർ കലാകാരന്മാരും ഈ രംഗത്തിൽ അഭിനയിക്കുന്നുണ്ട്.സുരേഷ് കൃഷ്ണ!ഡ്രാക്കുള സുധീർ, മനുരാജ്. അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയയായ ഗൗരി നന്ദ എന്നിവരും സെറ്റിലുണ്ടായിരുന്നു. അടുത്ത രംഗങ്ങളിലാണ് ഇവരുടെ ഊഴം. അവരുടെ കഥാപാത്രങ്ങളേക്കുറിച്ചുംവേഷവിധാനത്തേക്കുറിച്ചുമൊക്കെ അനൂപ് വിശദീകരിച്ചു.
പ്രകാശ് രാജുമായി രണ്ടാമതു ചിത്രം, കണ്ണൻ താമരക്കുളത്തിൻ്റെ രണ്ടാമതു ചിത്രത്തിലാണ് പ്രകാശ് രാജ് അഭിനയിക്കുന്നത്. അച്ചായൻസ് എന്ന ചിത്രമായിരുന്നു ആദ്യത്തേത്. ആ ചിത്രത്തിൽ ഒരു ഇൻവസ്റ്റിഗേഷൻ ഓഫീസറായിട്ടായിരുന്നു പ്രകാശ് രാജ് അഭിനയിച്ചത്. അർജുൻ കേന്ദ്ര കഥാപാത്രമാകുന്ന വിരുന്നിൻ്റെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കിക്കൊണ്ടാണ് വരാൽ ആരംഭിച്ചിരിക്കുന്നത്. വറാലിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയതിനു ശേഷം വിരുന്ന് പൂർത്തിയാക്കുമെന്ന് കണ്ണൻ പറഞ്ഞു.

തമ്മനം ഡി.ഡിയിലായിരുന്നു മറ്റൊരു ദിവസത്തെ ചിത്രീകരണം ‘ അനൂപ് മേനോൻ ,രൺജി പണിക്കർ ,ജയൻ ചേർത്തല, ഫൈസൽ, എന്നിവരായിരുന്നു ഇവിടുത്തെ അഭിനേതാക്കൾ. രൺജി പണിക്കരുടെ രൂപത്തിലും വേഷത്തിലുമെല്ലാം പ്രകടമായ വ്യത്യാസംആഡ് ഫിലിം മേക്കർ അൽത്താഫ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ രൺജി പണിക്കർ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൻ്റെ കഥാഗതിയിലെ നിർണ്ണായകമായ ഒരു കഥാപാത്രം. സായ്കുമാറിൻ്റെ അബ്ദുറഹ്മാൻ സാഹിബ്, സുരേഷ് കൃഷ്ണയുടെ ഗഫൂർ റാവുത്തർ എന്നീ കഥാപാത്രങ്ങളും ഏറെ പ്രാധാന്യം നിറഞ്ഞതാണ്.ഹണി റോസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നിരവധി കഥാപാത്രങ്ങളാൽ വളരെ സമ്പന്നമാണീച്ചിത്രം.ശങ്കർ രാമകൃഷ്ണൻ, ഇടവേള ബാബു സെന്തിൽ എയ്ഞ്ചലിനാഇർഷാദ്, ശിവജി ഗുരുവായൂർ, ഹരിഷ് പെരടി, വി.കെ. ബൈജു, കൊച്ചിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ലാലാജി, ടിറ്റോ വിൽസൻ, ദിനേശ്‌ പ്രഭാകർ, മിഥുൻ, അഖിൽ പ്രഭാകർ, മാലാ പാർവ്വതി, ഷാൻ സുരേഷ്,എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംഗീതംവിനോയ് വർഗീസ്.പശ്ചാത്തല സംഗീതം.- ജെയ്ക്ക് ബിജോയ്സ്.രവിചന്ദ്രൻ ഛായാ ഗ്രഹണവും അയൂബ് ഖാൻ എ ഡിറ്റിംഗും നിർവ്വഹിക്കുന്നു ‘കലാസംവിധാനം -സഹസ് ബാല.മേക്കപ്പ് – സജി കൊരട്ടി, കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ.വിനയൻ.സഹസംവിധാനം -അംബരീഷ്, എം.എസ്.സംവിധാന സഹായികൾ – അർജുൻ.എസ്.കുമാർ, അരുൺ.എസ്.ചൂളയ്ക്കൽഎക്സിക്കുട്ടിവ് പ്രൊഡ്യൂസർ – പ്രകാശ്.പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -അജിത് പെരുമ്പുള്ളി. പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുൻപ്രൊഡക്ഷൻ കൺട്രോളർ-അമൃതാ മോഹൻ,കൊച്ചി, തിരുവനന്തപുരം ‘ഡൽഹി, പീരുമേട്, യു.കെ.ദുബായ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

ഫോട്ടോ – ശാലു പേയാട പൊളിറ്റിക്കൽ ത്രില്ലർ സിനിമ, കാലിക പ്രസക്തമായ നിരവധി സംഭവങ്ങളും, സമകാലീന രാഷ്ടീയ പശ്ചാത്തലവും കോർത്തിണക്കിയുള്ള ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ഈ സിനിമ. ജനസമ്മതനായ മുഖ്യമന്ത്രി അച്ചുതൻ നായർ. അദ്ദേഹത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാ വികസനംരാഷ്ടീയ രംഗത്തെ കിടമത്സരങ്ങളും സംഘർഷ ങ്ങളും, അധികാരക്കസേരക്കു വേണ്ടിയുള്ള പാരവയ്പ്പുമെല്ലാം നാം കാണുകയും കേൾക്കുകയും ചെയ്യന്ന പല കഥാപാതങ്ങളിലൂടെയും അവതരിപ്പിക്കുന്ന ഒരു സിനിമയാണ് വരാൽ .മുഖ്യമന്ത്രി അച്ചുതൻ നായരെ, പ്രകാശ് രാജ് ഭദ്രമാക്കുമ്പോൾ, രാഷ്ടീയ രംഗത്ത് പുത്തൻ ചിന്താഗതികളുമായി എത്തുന്ന യംഗ് ടർക്ക് ഡേവിഡ് ജോൺ മേടയിലിനെ അനൂപ് മേനോനും അവതരിപ്പിക്കുന്നു. അനൂപ് മേനോൻ്റെ ആദ്യത്തെ പൊളിറ്റിക്കൽ തിരക്കഥ കൂടിയാണ് വാലിൻ്റേത്.

വാഴൂർ ജോസ്.

Newsdesk

Share
Published by
Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

3 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

3 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

24 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

24 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago