പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൽസർ ചെയ്യപ്പെട്ടു. A for action എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്.
ക്യൂബ്സ് എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് ഇരുപത്തിയെട്ടിന് ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്.
മാർക്കോയിലൂടെ ആക്ഷന് പുതിയ തരംഗം സൃഷ്‌ടിച്ച ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്. യുവജനങ്ങളെ ഏറെ ഹരം കൊള്ളിച്ച ആ ആക്ഷൻ രംഗങ്ങളാണ് കാട്ടാളനിലൂടെയും പ്രേഷകർ പ്രതീക്ഷിക്കുന്നതും അവരെ ആവേശക്കൊടുമുടിയിൽ എത്തിച്ചിരിക്കുന്നതും.
കാട്ടാളനിൽ വലിയ പ്രാധാന്യം മുഗങ്ങൾക്കുമുണ്ട് എന്നതാണ് ഈ ചിത്രത്തിൻ്റെ വലിയ പ്രത്യേകത.
കാട്ടാളൻ എന്ന പേരിന് അനുയോജ്യമാകുന്നത് നായകൻ്റെ കാട്ടുമൃഗങ്ങളോടുള്ള സാഹസ്സികമായ പോരാട്ടം തന്നെയാണ്. ആനയെ തളച്ച് അതിൻ്റെ മസ്തകം വെട്ടിപ്പിളർന്ന് പോരാട്ടം നടത്തുന്ന നായകനായ ആൻ്റെണി പെപ്പെയുടെ രംഗങ്ങൾ പുറത്തുവിട്ട ടീസറിലൂടെ പ്രേഷകർ കണ്ടു ഞെട്ടിത്തരിച്ചതാണ്.
പ്രീപ്രൊഡക്ഷനും, ചിത്രീകരണവും, പോസ്റ്റ് പ്രൊഡക്ഷനുമൊക്കെയായി ഒരു വർഷത്തിനു മേലെയാണ് ഈ സിനിമക്കു വേണ്ടി വന്നത്. അത്രയും തയ്യാറെടുപ്പുകളോടെയാണ് ചിത്രമെത്തുന്നത്. വമ്പൻ മുതൽമുടക്കിൽ മികച്ച സാങ്കേതിക മികവിലും ഇന്ത്യയ്ക്കകത്തേയും പുറത്തേയും മികവുറ്റ സാങ്കേതിക പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലൂടെയുമാണ് കാട്ടാളൻ എത്തുന്നത്. അതിലെ ഏറെ പ്രധാനികളാണ് ഇൻഡ്യൻ സംഗീതത്തിൻ്റെ മാസ്മര പ്രതിഭയായ രവി ബ്രസൂർ, ലോക പ്രശസ്‌ത ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെമ്പടിക്ക എന്നിവർ.
പ്രദർശനശാലകളെ മാമാങ്ക പോലെ ഇളക്കിമറിക്കാൻ പോരുന്ന നിരവധി വഴിത്തിരിവുകളും, ദൃശ്യ വിസ്‌മയങ്ങളുമായിട്ടാണ് കാട്ടാളൻ എത്തുക. മലയാളത്തിനു പുറമേ ഇൻഡ്യയിലെ പ്രബല ഭാഷാ ചിത്രങ്ങളിലേയും നിരവധി പ്രശസ്‌ത താരങ്ങളുടെ സാന്നിദ്ധ്യം തന്നെ ഈ ചിത്രത്തിലുണ്ട്.
ആൻ്റെണി വർഗീസ് (പെപ്പെ) എന്ന നടൻ്റെ അഭിനയ ജീവിതത്തിന് വലിയ വഴിത്തിരിവു സമ്മാനിക്കുന്ന ചിത്രം കൂടിയായിരിക്കും കാട്ടാളൻ. കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, സിദ്ദിഖ്, റാജ്കിരൺദാസ്, ഷോൺ ജോ വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ ഹനാൻ ഷാ, റാപ്പർജിനി, കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് (ലോക ഫെയിം) ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾമീവെനം തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ – വിനായക് ശശികുമാർ, സുഹൈൽ കോയ.
സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം – സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക്
പരമേശ്വരൻ.
തായ്ലാന്റിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം, ഇടുക്കി തേനി, മുംബൈ, പൂന, ചെന്നൈ, കൊച്ചി രാമേശ്വരം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ക്യൂബ്സ് എന്റെർടൈൻ മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…
പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…