Entertainment

രതീഷ് വേഗ – ജയസൂര്യ കോമ്പിനേഷൻ ഓപ്പറേഷൻ ത്രാൾ ആരംഭിച്ചു

എൻ.ഐ.എ (നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി) പശ്ചാത്തലത്തിൽ മലയാള സിനിമയിൽ ആദ്യമായി ഒരുങ്ങുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പതിനെട്ട് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു.
പ്രശസ്‌ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്നു.

ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങിൽ കുമാരി ജയ്ൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമ്മവും, പ്രശസ്‌ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നിർമ്മാതാവ് ജോബി ജോർജ് നടത്തിൽ, സംവിധായകൻ രതീഷ് വേഗ, ജയസൂര്യ എന്നിവരടക്കം ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപവും തെളിയിച്ചു. രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന സുരക്ഷാഭടന്മാരുടെ നിശബ്ദമായ പോരാട്ടത്തിൻ്റേയും അവരുടെ ശക്തിയെ പ്രതിഫലിപ്പിക്കുവാനുമാണ് ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ രതീഷ് വേഗ വ്യക്തമാക്കി. വിശാലമായ ക്യാൻവാസ്സിൽ വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന പാൻ ഇൻഡ്യൻ ചിത്രമാണ് ഓപ്പറേഷൻ ത്രാൾ.

ലോക മനസാക്ഷിയെ ഞെട്ടിച്ച കാശ്മീരിലെ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യന്വേഷണങ്ങളിലൂടെയുമാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.
ജമ്മു കാശ്‌മീരിലെ ത്രാളിൽ ഇൻഡ്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലും ഈ ചിത്രത്തിൻ്റെ പ്രമേയത്തിലെ കാതലായ വിഭാഗമാണ്. ഈ വിഷയങ്ങൾ പ്രധാന പശ്ചാത്തല മാകുന്നതിലൂടെ ഇന്ന് ഇന്ത്യയിലാകമാനം ഓപ്പറേഷൻ ത്രാൾ ഏറെ ചർച്ചാ വിഷയമായിരിക്കുന്നു.
നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (N.I.A) ഉദ്യോഗസ്ഥൻ ഹർഷവർദ്ധൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്.

ദേശീയ സുരഷയെ ആധാരമാക്കിയ ഈ ചിത്രത്തിൽ ഹൈ+ഒക്ടേൻ ആക്ഷൻ രംഗങ്ങൾ അടങ്ങിയിട്ടുണ്ട്.
ചിത്രത്തിൻ്റെ ക്യാൻവാസ് വളരെ വലുതാണ്. അത് പ്രേക്ഷകർ അനുഭവിച്ചറിയു
മെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവൻ പ്രേക്ഷകരിലേക്കും എത്തുമെന്നും പ്രതീക്ഷിക്കുന്ന തായി ജയസൂര്യ പറഞ്ഞു. ജയസൂര്യക്കു പുറമേ സായ് കുമാർസിദ്ദിഖ്, ആൻസൺ പോൾ, നന്ദു, അക്ഷയ് രാധാകൃഷ്ണൻ, ജോസ് ബിൻ പോൾ, ജോയൽ, സിറാജുദ്ദീൻ തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ തരുൺ ആരോര, റിഥികാസിങ്, വിനയറായ്, അമൈരാ ദാസ്തർ, മുരളി ശർമ്മാ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം മലയാളത്തിലേയും ഇതര ഭാഷകളിലെ നിരവധി താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.

സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.
ഛായാഗ്രഹണം – നജോസ്.
എഡിറ്റിംഗ് – ഷഫീഖ് വി.ബി.
പ്രൊഡക്‌ഷൻ ഡിസൈനർ ഡിസൈൻ്റ- സജീഷ് താമരശ്ശേരി.
കലാസംവിധാനം – സുനീഷ് സോദരൻ.
വേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്‌റ്റ്യും ഡിസൈൻ – സമീരാ സനീഷ്, സരിതാ ജയസൂര്യ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉല്ലാസ് കൃഷ്‌ണ.
കോ പ്രൊഡ്യൂസർ – സുനി മോൾ ജോബി
നോബിൾ ജേക്കബ്ബാണ് പ്രൊജക്റ്റ് ഡിസൈൻ.
സൗണ്ട് മിക്‌സിംഗ് – എം.ആർ.രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -നജീർ നസീം.
പ്രൊഡക്ഷൻ മാനേജേർസ് – അരുൺ കണ്ണൂർ, ജിത്തു ഇരിങ്ങാലക്കുട.
കൺട്രോളർ – ഇക്ബാൽ പാനായിക്കുളം
പബ്ലിക്‌ റിലേഷൻസ് – വാഴൂർ ജോസ് & ആതിരദിൽ ജിത്ത്.

മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്.
പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാഷ്മീർ, കുളുമൊണാലി, എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണത്തോടെ ഈ ചിത്രം പൂർത്തിയാകും.

  • വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Sub Editor

Recent Posts

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

16 mins ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

1 hour ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

4 hours ago

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

17 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

18 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

18 hours ago