Entertainment

കട്ടിലിലെ “കോവിലൊന്നിൽ” ലിറിക്കൽ വീഡിയോ റിലീസായി

ഇ.വി.ഗണേഷ് ബാബു നിർമ്മിച്ച് സംവിധാനം ചെയ്തു നായകനായി അഭിനയിക്കുന്ന കട്ടിൽ എന്ന സിനിമയുടെ ഫസ്റ്റ് സിംഗിൾ ‘കോവിലൊന്നിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ റിലീസായിരിക്കുന്നു. ഈ ഗാനം സിദ് ശ്രീറാം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്,കന്നടഭാഷകളിലും പാടിയിരിക്കുന്നു. ഈ ചിത്രത്തിലെ സംഭാഷണവും ഗാനങ്ങളും എഴുതിയിരിക്കുന്നത്  മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ശ്രീകാന്ത് ദേവയാണ് സംഗീതസംവിധായകൻ. തെന്നിന്ത്യ ചലച്ചിത്ര മേഘലയിലെ അതികായനായ ബി. ലെനിൻ ആണ് ഇതിന്റെ കഥയും തിരകഥയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. സിദ് ശ്രീറാം  തന്റെ ചലച്ചിത്ര സംഗീത ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഗാനമാണ് ഇതെന്ന് അഭിപ്രായപ്പെട്ടു. പരമ്പരാഗതമായ വിശ്വാസങ്ങളെയും അതിന്റെ കെട്ടുറപ്പിനേയും മൂന്നു തലമുറകളായി കാത്തുസൂക്ഷിച്ചു പോരുന്ന ജീവിതഗന്ധിയായ പ്രണയത്തിന്റെ ആവിഷ്കാരമാണിത്. മൂന്നു തലമുറകളായി അനുവർത്തിച്ചു  പോരുന്ന ചില സെന്റിമെൻസുകളുടെ കഥ ഒരു കട്ടിലിന്റെ സജീവ സാന്നിദ്ധ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു ഇതിൽ. സൃഷ്ടി ഡാങ്കെയാണ് ഇതിലെ നായിക കൂടാതെ സമ്പത്ത് റാം, മാസ്റ്റർ നിതീഷ്, ഗീതാകൈലാസം, ഇന്ദ്രാസൗന്ദർരാജൻ, എന്നിവരും അഭിനയിച്ചിരിക്കുന്നു. ദേശഭാഷകൾക്കതീതമായി  ചലച്ചിത്രങ്ങൾ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കേരളത്തിലെ പ്രേക്ഷകർ വിഭിന്ന കഥാബീജത്തെ ആസ്പദമാക്കി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഈ കുടുംബ ചിത്രത്തെ സർവ്വാത്മനാ വരവേൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകൻ ഗണേഷ് ബാബു അഭിപ്രായപ്പെട്ടു. 
മാർച്ച മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു
വാഴൂർ ജോസ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJബി

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

4 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

5 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

7 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

14 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago