Top News

ലൈഫ് മിഷൻ അഴിമതിക്കേസ്: മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യും

ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി ഓഫീസിൽ ചോദ്യംചെയ്യലിനായി ഹാജരാകണം. സ്വപ്ന സുരേഷും എം ശിവശങ്കറും തമ്മിലുള്ള ചാറ്റിൽ രവീന്ദ്രന്റെ പേര് പരാമർശിച്ചിരുന്നു.

മുമ്പ് രണ്ട് തവണ സി എം രവീന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിൽ നടത്തിയ വാട്സ്ആപ്പ് ചാറ്റുകളിൽ രവീന്ദ്രനെ കുറിച്ചുള്ള പരാമർശം ഉണ്ടായിരുന്നു. സ്വപ്ന സുരേഷ് രവീന്ദ്രനെതിരെ മൊഴി നൽകുകയും ചെയ്തിരുന്നു. ഇത് കൂടാതെ സ്വപ്നയും രവീന്ദ്രനും തമ്മിലുള്ള ചാറ്റിന്റെ ഭാഗങ്ങളും പുറത്തുവന്നു.

ഈ സാഹചര്യത്തിലാണ് രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്താൻ ഇഡി ആലോചിക്കുന്നത്. കേസിൽ കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. സ്വപ്നയുടെ മൊഴിയെ തുടർന്നായിരുന്നു അറസ്റ്റ്. അതേസമയം ചോദ്യം ചെയ്യലിനോട് രവീന്ദ്രൻ സഹകരിക്കുന്നില്ലെന്ന് ഇഡി പറഞ്ഞിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Newsdesk

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

59 mins ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

3 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

4 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

4 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

5 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

24 hours ago