Entertainment

കുട്ടൻ്റെ ഷിനിഗാമി സെപ്റ്റംബർ ഇരുപതിന്

മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലായ്ക്കൽ നിർമ്മിച്ച് റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്യുന്ന കുട്ടൻ്റെ ഷിനിഗാമി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം സെപ്റ്റംബർ തു രൂപതിനു പ്രദർശനത്തിനെത്തുന്നു. പൂർണ്ണമായും ഹ്യൂമർ, ഫാന്റസി, ഇൻവസ്റ്റിഗേഷൻ ജോണറിൽ ഒരുക്കുന്ന ചിത്രമാണിത്. വ്യത്യസ്ഥമായ പ്രമേയങ്ങൾ ചലച്ചിത്രമാക്കിയിട്ടുള്ള റഷീദ് ഈ ചിത്രത്തിലൂടെയും തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്രാവിഷ്ക്കാരണം നടത്തുന്നത്. മഞ്ചാടി ക്രിയേഷൻസിൻ്റെ അഞ്ചാമതു ചിത്രം കൂടിയാണിത്.

ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം. ഷിനി ഗാമി ഒരു ജാപ്പനീസ് വാക്കാണ്. ഷിനി ഗാമി എന്നാൽ ജപ്പാനിൽ കാലൻ എന്നാണർത്ഥം. ജപ്പാനിൽ നിന്നും ഷിനി ഗാമി കോഴ്സ് പൂർത്തിയാക്കി ഡോക്ട് ട്രേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനി ഗാമി. വേണമെങ്കിൽ ഡോ. ഷിനി ഗാമി എന്നും പറയാം. ‘ഈ ഷിൻഗാമി ഇപ്പോഴെത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടിയാണ്. അതിന് ചില പ്രതിസന്ധികൾ ഉടലെടുക്കുന്നു. അതു തരണം ചെയ്ത് ഈ ആത്മാവിൻ്റെ മരണകാരണകാരണമന്വേഷിച്ചിറങ്ങുകയായി… ഈ സംഭവങ്ങളാണ് നർമ്മത്തിൻ്റേയും, ഫാൻ്റസിയുടേയും ഒപ്പം തികഞ്ഞ ത്രില്ലർ മൂഡിലും അവതരിപ്പിക്കുന്നത്.

കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും, ഷിനി ഗാമിയായി ഇന്ദ്രൻസും അവതരിപ്പിക്കുന്നു. ഇരുവരുടേയും അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളായിരിക്കും ഷിനി ഗാമിയും കുട്ടനും. ഇതിലെ കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. നാം കേട്ടതും കണ്ടിട്ടുള്ളതുപോലെയുള്ള രൂപങ്ങളല്ല ഒരു ഗിമിക്സും ഈ കഥാപാത്രങ്ങൾക്കില്ലായെന്ന് സംവിധായകനായ റഷീദ് പാറക്കൽ പറഞ്ഞു.

അനീഷ്. ജി. മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഗത, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്.
സംഗീതം-അർജുൻ. വി. അക്ഷയ
ഗായകർ – ജാഫർ ഇടുക്കി, അഭിജിത്ത്.
ഛായാഗ്രഹണം -ഷിഹാബ് ഓങ്ങല്ലൂർ.
എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്.
കലാസംവിധാനം – എം. കോയാസ് എം.
മേക്കപ്പ് – ഷിജിതാനൂർ.
കോസ്റ്റ്യും ഡിസൈൻ – ഫെമിന ജബ്ബാർ
ക്രിയേറ്റീവ് ഹെഡ് – സിറാജ് മുൺ ബീം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ.
സഹ സംവിധാനം – രാഗേന്ദ്, ബിനു ഹുസൈൻ.
നിർമ്മാണ നിർവ്വഹണം – പി.സി. മുഹമ്മദ്.
പ്രൊജക്റ്റ് ഡിസൈനർ – രജീഷ് പത്തംകുളം

വാഴൂർ ജോസ്
ഫോട്ടോ – ഷംനാദ്

Sub Editor

Share
Published by
Sub Editor

Recent Posts

2026 ഫെബ്രുവരി മുതൽ ETA ഇല്ലാതെ യാത്രക്കാരുടെ പ്രവേശനം വിലക്കി യുകെ

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…

14 hours ago

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനം: നിരവധി യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…

17 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ 2026 മാർച്ച് മുതൽ

2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…

18 hours ago

കമ്മീഷണറിലെഭരത് ചന്ദ്രൻ ഐ.പി.എസ് 4k അറ്റ്മോസിൽ ജനുവരിയിൽ വീണ്ടും എത്തുന്നു

മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…

19 hours ago

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം ‘അടിനാശംവെള്ളപ്പൊക്കം’ ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?

ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…

23 hours ago

€1,800 സോളാർ പാനൽ ഗ്രാന്റ് 2026ലും തുടരും

റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…

1 day ago