കൊറോണ വൈറസ് രാജ്യത്തെ മുഴുവൻ വിഴുങ്ങാൻ നിൽക്കുന്ന ഈ സാഹചര്യത്തിൽ കോറോണയെ തുരത്തിയോടിക്കാനുള്ള കടുത്ത പ്രായത്നങ്ങലാണ് ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ 21 ദിവസത്തെ lock down ൽ പൂർണ്ണ പിന്തുണയാണ് രാജ്യത്തെ ജനങ്ങൾ നൽകുന്നതും. ഇന്ത്യയിൽ കോറോണ വൈറസ് ഏതാണ്ട് 3000 ത്തോളം പേർക്ക് സ്ഥിരീകരിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ രാജ്യത്തിനൊപ്പം പോരാടാൻ ബോളിവുഡും രംഗത്തുണ്ട്.
തുടക്കത്തിലേ കോറോണ പ്രതിരോധത്തിൽ പങ്കാളികളായിരുന്ന കിങ് ഖാനും ഭാര്യയും വീണ്ടും മാതൃകയാകുകയാണ്. തന്റെ വീടിനോട് ചേർന്നുള്ള നാലുനില കെട്ടിടമായ തന്റെ ഓഫീസ് quarantine ൽ കഴിയുന്നവർക്കായി വിട്ടുനല്കിയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീണ്ടും രംഗത്തെത്തിയത്.
quarantine ൽ കഴിയുന്ന പ്രായമായ സ്ത്രീകൾക്കും കുട്ടികൾക്കുമായിട്ടാണ് അദ്ദേഹം വിട്ടുനൽകിയിരിക്കുന്നത്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഷാറൂഖാന്റെ ഈ വലിയ മനസിന് നന്ദി അറിയിച്ചിട്ടുണ്ട്.
മുംബൈയിലെ ആരോഗ്യപ്രവർത്തകരെ സഹായിക്കാനും വിശന്നു വലഞ്ഞവർക്ക് ഭക്ഷണം വിതരണം ചെയ്തും നേരത്തെയും ഷാരൂഖ് ഖാൻ രംഗത്തെത്തിയിരുന്നു.
കൂടാതെ ഈ സമയം ബുദ്ധിമുട്ടുന്ന ദിവസവേതനക്കാർക്ക് പണമെത്തിക്കുകയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്ലൊരു തുക കിം ഖാൻ സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…