Entertainment

ജീത്തു ജോസഫിൻ്റെ കൂമൻ ആരംഭിച്ചു

മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ് കൂമൻ.(The Night Rider)അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഫെബ്രുവരി ഇരുപത്തിനാല് വ്യാഴാഴ്ച്ച പാലക്കാട്ടെ പോത്തുണ്ടി ശിവക്ഷേത്ര സനിധിയിൽ വച്ച് ലളിതമായ ചടങ്ങോടെ തുടക്കമിട്ടു.ജീത്തു ജോസഫ് ആദ്യഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്. തുടർന്ന് ആൽവിൻ ആൻ്റണി, കെ.ആർ.കൃഷ്ണകുമാർ ‘(തിരക്കഥാകൃത്ത്) സതീഷ് ക്കുറുപ്പ് ,ലിൻഡാ ജിത്തു.

എയ്ഞ്ചലീനാ മേരി ആൻ്റണി. മനു പന്മനാഭൻ ,നൗഷാദ് ആലത്തൂർ, കെ.എ.എം.ജലീൽ എന്നിവർ ചേർന്ന് ഈ  ചടങ്ങ് പൂർത്തീകരിച്ചു. ലിൻ്റൊജിത്തു. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഏയ്ഞ്ചലീനാ മേരി ആൻ്റെ ണി ഫസ്റ്റ് ക്ലാപ്പും നൽകി. കേരള തമിഴ്നാട് അതിർത്തി ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ മൂവിയാണ് ജീത്തു ജോസഫ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആസിഫ് അലിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്-രൺജി പണിക്കർബാബുരാജ്, മേഘനാഥൻ,ബൈജു സന്തോഷ്, ജാഫർ ഇടുക്കി, നന്ദുഅഭിരാം രാധാകൃഷ്ണൻ ,പ്രശാന്ത് മുരളി (ജാനെ മൻഫെയിം) ദീപക് പറമ്പോൾ, ജയിംസ് ഏല്യാപരസ്പരം പ്രദീപ്, രാജേഷ് പറവൂർ, ജയൻ ചേർത്തല, ആദം അയൂബ്,ഹന്നാറെജി കോശി, ശ്രിയാനാഥ്, പൗളിവൽസൻ. തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുകെ.

ആർ.കൃഷ്ണ കുമാറിൻ്റേതാണ് തിരക്കഥ’വിനയക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും വി.എസ്.വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -രാജീവ് കോവിലകം.മേക്കപ്പ് – രതീഷ് വിജയൻ.കോസ്റ്റും – ഡിസൈൻ.-ലിൻ്റൊജീത്തുകോ. ഡയറക്ടർ – അർഫാസ് അയൂബ്.അസ്സോസ്സിയേറ്റ് ഡയറക്‌ടേർസ് -സോണി.ജി. സോളമൻ.’ ഭാസ്ക്കരൻ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ -രാഹുൽ.കെ, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ,പ്രൊജക്റ്റ് ഡിസൈനർ – ഡിക്സൻപൊടുത്താസ്എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് -മനു പന്മനാഭൻ ,എയ്ഞ്ചലീനാ ആൻ്റണി, ജയചന്ദ്രൻ കല്ലാടത്ത്കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. ഫോട്ടോ – ബന്നറ്റ് എം.വർഗീസ്.

വാഴൂർ ജോസ്.

Newsdesk

Recent Posts

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

2 hours ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

5 hours ago

കിൽക്കെന്നി മലയാളി അസോസിയേഷന് നവനേതൃത്വം

കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…

5 hours ago

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയും; രൂപതകളുടെ പുനഃസംഘടനയ്ക്ക് സാധ്യത

അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…

7 hours ago

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

8 hours ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

1 day ago