സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് എ ന്ന ചിത്രം യു.എ.സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു. ശക്തമായ സാമൂഹ്യ വിഷയം കുടുംബ ബന്ധങ്ങളുടെയും സൗഹൃദത്തിൻ്റെയും പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ,
തീവ്രമായ കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
ആസിഫ് അലിയും റോഷൻ മാത്യുവുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിഖിലാ വിമലാണ് നായിക.
ഗോൾഡ് ക്വയിൻ മോഷൻ പിക്ച്ചേർസിൻ്റെ ബാനറിൽ രഞ്ജിത്തും പി.എം.ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
യു. എ. സർട്ടിഫിക്കറ്റിൻ്റെ അറിയാപ്പുമായി എത്തിയ കൊത്തിൻ്റെ പോസ്റ്റർ സോഷ്യൽ മീഡിയായിൽ ഇതിനകം വലിയ പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.
രഞ്ജിത്ത് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീജിത്ത് രവി
വിജിലേഷ്, ശ്രീലഷ്മി, ശിവൻ സോപാനം,, അതുൽ രാംകുമാർ, ദിനേശ് ആലപ്പി ,എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.
മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം നിരവധി തവണ കരസ്ഥമാക്കിയിട്ടുള്ള ഹേമന്ത് കുമാറിൻ്റേതാണ് രചന.
മനു മഞ്ജിത്ത് – ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു.
കലാസംവിധാനം – പ്രശാന്ത് മാധവ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഗ്നിവേശ് രഞ്ജിത്ത്.
പ്രൊഡക്ഷൻ കൺട്രോളർ- ബാദ്ഷ –
ആഗസ്റ്റ് മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…