കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭക്ഷണം കിട്ടാത്ത മനുഷ്യര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടി പുതിയ സംവിധാനം രൂപീകരിച്ച് ലിയനാര്‍ഡോ ഡി കാപ്രിയോ. അമേരിക്കന്‍ ഫുഡ് ഫണ്ട് എന്ന പേരിലാണ് നടന്‍ സംവിധാനം രൂപീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ലോറന്‍ പവല്‍ ജോബ്‌സും ടെക് ജയന്റ് ആപ്പിളും ഡി കാപ്രിയോക്കൊപ്പമുണ്ട്.
ദരിദ്രരായ മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കുന്ന സംഘടനകളായ ഫീഡിംഗ് അമേരിക്ക, ഡബ്ലു.സി കിച്ചന്‍ എന്നിവയ്ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ധനസഹായമാണ് അമേരിക്കന്‍ ഫുഡ് ഫണ്ട് നല്‍കുക. ഡി കാപ്രിയോ ഈ സംവിധാനത്തെ കുറിച്ച് പ്രഖ്യാപിച്ചതിന് ശേഷം നിരവധി പ്രമുഖരാണ് പിന്തുണ അറിയിച്ച് രംഗതെത്തിയത്.
ലേഡി ഗാഗ, ഓപ്ര വിന്‍ഫ്രി എന്നിവര്‍ തങ്ങളുടെ പിന്തുണ ട്വിറ്ററിലൂടെ അറിയിച്ചു. അമേരിക്കന്‍ ഫുഡ് ഫണ്ടിലേക്ക് ഒരു മില്യണ്‍ യു.എസ് ഡോളര്‍ നല്‍കുമെന്നും ഓപ്ര വിന്‍ഫ്രി പറഞ്ഞു.
ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കൊവിഡ് 19 ബാധിച്ച് ലോകത്ത് ഇത വരെ 45,693 പേര്‍ മരണമടയുകയും ഒമ്പത് ലക്ഷം പേരെ ബാധിക്കുകയും ചെയ്തു.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…