gnn24x7

കൊവിഡ് 19; അമേരിക്കയിലെ ദരിദ്രരായ മനുഷ്യര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് പുതിയ സംവിധാനം രൂപീകരിച്ച് ലിയനാര്‍ഡോ ഡി കാപ്രിയോ

0
214
gnn24x7

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഭക്ഷണം കിട്ടാത്ത മനുഷ്യര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടി പുതിയ സംവിധാനം രൂപീകരിച്ച് ലിയനാര്‍ഡോ ഡി കാപ്രിയോ. അമേരിക്കന്‍ ഫുഡ് ഫണ്ട് എന്ന പേരിലാണ് നടന്‍ സംവിധാനം രൂപീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ലോറന്‍ പവല്‍ ജോബ്‌സും ടെക് ജയന്റ് ആപ്പിളും ഡി കാപ്രിയോക്കൊപ്പമുണ്ട്.

ദരിദ്രരായ മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കുന്ന സംഘടനകളായ ഫീഡിംഗ് അമേരിക്ക, ഡബ്ലു.സി കിച്ചന്‍ എന്നിവയ്ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള ധനസഹായമാണ് അമേരിക്കന്‍ ഫുഡ് ഫണ്ട് നല്‍കുക. ഡി കാപ്രിയോ ഈ സംവിധാനത്തെ കുറിച്ച് പ്രഖ്യാപിച്ചതിന് ശേഷം നിരവധി പ്രമുഖരാണ് പിന്തുണ അറിയിച്ച് രംഗതെത്തിയത്.

ലേഡി ഗാഗ, ഓപ്ര വിന്‍ഫ്രി എന്നിവര്‍ തങ്ങളുടെ പിന്തുണ ട്വിറ്ററിലൂടെ അറിയിച്ചു. അമേരിക്കന്‍ ഫുഡ് ഫണ്ടിലേക്ക് ഒരു മില്യണ്‍ യു.എസ് ഡോളര്‍ നല്‍കുമെന്നും ഓപ്ര വിന്‍ഫ്രി പറഞ്ഞു.
ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കൊവിഡ് 19 ബാധിച്ച് ലോകത്ത് ഇത വരെ 45,693 പേര്‍ മരണമടയുകയും ഒമ്പത് ലക്ഷം പേരെ ബാധിക്കുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here