ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.
ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്
ഈ ചിത്രം.
ദിലീപിന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേത്.
തികച്ചും ഗൗരവമായ ഒരു കഥാപാത്രം.
ടീസറിലെ ചില ഭാഗങ്ങൾ ഒന്നു പരിശോധിക്കാം.
“ബോഡിയിൽ പിടിവലി നടന്നതിന്റെ ലക്ഷണമുണ്ട്. പക്ഷെ ഒഫീഷ്യലായിട്ടു ലീഡു കിട്ടുന്നതൊന്നുംതന്നെയില്ലാ”
അയാൾ ഏതു പത്രത്തിന്റെ ആളാണന്നാ പറഞ്ഞത്?
പത്രമൊന്നുമല്ലസാറേ…
ഏതോ തട്ടിക്കൂട്ടു മാസിക…
പണ്ട് പോലീസ്സാകണമെന്നതായിരുന്നു ആഗ്രഹം.
അതു നടക്കാത്തതിന്റെ ചൊരുക്ക് അവനുണ്ട്…
പൊലീസ്സു ബുദ്ധിയാ..
ചെലപ്പോ അതിന്റെ മേളിൽ നിക്കുമെങ്കിലേയുള്ളൂ”
ടീസറിലെ ഈ രംഗങ്ങൾ, ഒരാളെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ പൊലീസ്സുകാർ നടത്തുന്ന സംഭാഷണങ്ങളാണന്നു ടീസറിൽ കാണുന്നു.
വലിയ സ്വീകാര്യതയാണ് കുറച്ചു സമയം കൊണ്ടു തന്നെ ഈ ടീസറിന് സോഷ്യൽ മീഡിയാകളിൽ നിന്നും ലഭിച്ചു പോരുന്നത്. അത് ചിത്രത്തോടുള്ള പ്രേക്ഷകന്റെ പ്രതീക്ഷയാണ് കാണുന്നത്.
ഇവിടെ പൊലീസ്റ്റുകാരുടെ ടാർഗറ്റ് ദിലീപിന്റെ കഥാപാത്രമാണ്.
അതിന്റെ പിന്നിലെ ദുരൂഹതകളൂടെ ചുരുളുകൾ അഴിക്കുകയാണ് ജഗൻ ഷാജി കൈലാസ് ഈ ചിതത്തിലൂടെ ചെയ്യുന്നത്.
പൂർണ്ണമായും ഉദ്യേഗത്തിന്റെ നിഴലിലൂടെയാണ് ചിത്രത്തിന്റെ അവതരണം.
ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്‌റ്റ്യഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ധിപ് സേനൻ, ഡോ. ജയന്തി ലാൽഗഡ, അലക്സ്, ഈ . കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോ പ്രൊഡ്യൂ സേർഡ് – സംഗീത് സേനൻ . നിമിതാ ഫ്രാൻസിസ്,
കോ പ്രൊഡ്യൂസർ- രഘു സുഭാഷ് ചന്ദ്രൻ.
ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിലൂടയാണ് കഥാ പുരോഗതി. പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെയാണ്
ഈ ചിത്രത്തിൻ്റെ അവതരണം.
തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ സഞ്ചാരം.
ദിലീപിൻ്റെ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്.
ഒരു നടനെന്ന നിലയിൽ ഏറെ അഭിനയ സാധ്യതകളും നിറഞ്ഞതാണ് ഈ കഥാപാത്രം.
സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി
എന്നിവരും പ്രധാന താരങ്ങളാണ്.
തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലുമായി അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ.
സംഗീതം – മുജീബ് മജീദ്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് -സൂരജ്. ഈ.എസ്.
പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ് .
ചീഫ് അസോസിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്.
അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു .
സ്റ്റിൽസ് – വിഘ്നേഷ് പ്രദീപ്.
ഡിസൈൻ – യെല്ലോ ടൂത്ത്.
പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ബർണാട് തോമസ്.
പ്രൊഡക്ഷൻ കൺട്രോളർ – നോബിൾ ജേക്കബ് – ഏറ്റുമാന്നൂർ.
നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന ഈ ചിത്രം
ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…
ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…
കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…
അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…
ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…
അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടി. യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി.…