അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താമസിക്കാൻ മൗര്യ ഹോട്ടൽ. ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം വൈകിട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡല്‍ഹിയിലെത്തിയത്. മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും അവിടെയായിരുന്നു താമസം. ട്രംപ് താമസിക്കുന്ന ഈ ആഡംബര ഹോട്ടലിന് ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപയാണ് ചെലവ്.
വെറുമൊരു പഞ്ച നക്ഷത്ര പ്രഭ മാത്രമല്ല ഹോട്ടലിനെ സവിശേഷമാക്കുന്നത്. വിശിഷ്ടാതിഥികള്‍ക്കായി ഭക്ഷണ പരിശോധനാ ലബോറട്ടറി, അതീവസുരക്ഷാ സംവിധാനങ്ങള്‍, ആഡംബര സൗകര്യങ്ങള്‍, സ്പാ എന്നിവയെല്ലാം അതിലുള്‍പ്പെടും.
ട്രംപിന് നല്‍കുന്ന ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ രണ്ട് കിടപ്പുമുറികളുണ്ടാകും. പട്ടുപതിച്ച ചുവരുകളും തടികൊണ്ടുള്ള ഫ്ളോറിങ്ങുമാണ് സ്യൂട്ടിലുള്ളത്. അതിഗംഭീര കലാസൃഷ്ടികളും സ്യൂട്ടിന് ഭംഗിയേകുന്നു. വായുനിലവാരം ഓരോ സമയത്തും പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള സംവിധാനവും ഹോട്ടലിലുണ്ട്. വായുനിലവാരം ഏറ്റവും മോശമായ നഗരങ്ങളിലൊന്നാണ് ഡല്‍ഹി. വലിയ റിസപ്ഷന്‍ ഏരിയ, ലിവിങ് റൂം, സ്റ്റഡി റൂം, പീകോക്ക് തീമില്‍ 12 സീറ്റുള്ള സ്വകാര്യ ഡൈനിങ് റൂം, പേള്‍ കൊണ്ടുള്ള ഉപകരണങ്ങളടങ്ങുന്ന ബാത്ത് റൂം, മിനി സ്പാ, ജിംനേഷ്യം എന്നിവയെല്ലാം ഈ സ്യൂട്ടിലുണ്ട്. എല്ലായ്‌പ്പോഴും മികച്ച വായുനിലവാരം ഉറപ്പുവരുത്താനും ഇവിടെ സംവിധാനമുണ്ട്.
ഇന്ന് മുതല്‍ ട്രംപ് തിരികെ പോകും വരെ മറ്റ് അതിഥികളെ അവിടെ താമസിപ്പിക്കില്ല. ഇവിടുത്തെ 438 മുറികളും ട്രംപിനും സംഘത്തിനുമായി ബുക്ക് ചെയ്തിരിക്കുകയാണ്. ഹോട്ടലിന്റെ ലോബി, ലോണ്‍, പൂള്‍, പാര്‍ക്കിങ് മേഖലയിലും പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഹോട്ടലിലെ ഓരോ നിലയിലും പോലീസുകാര്‍ സാധാരണ വേഷത്തില്‍ പട്രോളിങ് നടത്തും. യു.എസിന്റെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുമായി സഹചരിച്ചാണ് ഡല്‍ഹി പോലീസിന്റെ സുരക്ഷാവിഭാഗം ഇതിനായി പ്രവര്‍ത്തിക്കുക. ആറ് ജില്ലകളില്‍ നിന്നുമുള്ള പോലീസുകാരും കേന്ദ്ര സായുധ പോലീസ് സേനയുടെ 40 കമ്പനികളും സുരക്ഷയൊരുക്കുന്നവരില്‍ പെടുന്നു.
വിദേശ വി. വി.ഐ.പി.കള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ സുരക്ഷയൊരുക്കുന്നതില്‍ വിദഗ്ധരാണ് ഡല്‍ഹി പോലീസിന്റെ ഈ വിഭാഗം. ഹോട്ടലിന്റെ എതിര്‍ഭാഗത്തുള്ള വനമേഖലയിലും പോലീസ് സന്നാഹം ശക്തമായിരിക്കും. ഐ.ടി.സി. മൗര്യ ഹോട്ടലില്‍ രണ്ടാഴ്ച മുന്‍പു തന്നെ എന്‍.എസ്.ജി. കമാന്‍ഡോകളും ഡല്‍ഹി പോലീസും സുരക്ഷാ നിരീക്ഷണം നടത്തിവരികയാണ്. ഹോട്ടലിന്റെ ഓരോ നിലയിലും പ്രതിദിനമെന്നോണം സുരക്ഷാപരിശോധന നടത്തിയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…