കൊച്ചി : വലിയൊരു ഗ്രൗണ്ടിൽ സിനിമാപ്രേമികൾ കാറിൽ ഡ്രൈവ് ചെയ്തു വരികയും കാറിൽ തന്നെ ഇരുന്നുകൊണ്ട് വലിയ സ്ക്രീനിൽ സിനിമ തുറന്ന ഗ്രൗണ്ടിൽ കാണുകയും ചെയ്യുന്ന രീതിയാണ് ഡ്രൈവ് ഇൻ സിനിമ . ഇന്ത്യയിലെ ബാംഗ്ലൂർ, മുംബൈ, ദില്ലിഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ ഈ സംവിധാനത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ച സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലും ഈ സംവിധാനം മലയാളികൾക്കായി ഒരുക്കുന്നത്. ഇത് മലയാളികൾക്ക് ഒരു പുതിയ അനുഭവം ആയിരിക്കും. ഗോവ – ഇന്ത്യൻ പനോരമ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇത്തരത്തിൽ സിനിമ കാണാനുള്ള സൗകര്യം ഉണ്ട് . സിനിമ ഫെസ്റ്റിവലിലെ ഒരു പ്രധാന ആകർഷണവും ഇത്തരത്തിൽ വലിയ ഗ്രൗണ്ടിൽ ബിഗ് സ്ക്രീനിൽ സിനിമ കാണിക്കുന്നതാണ്.
കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ അടുത്ത മാസം നാലാം തീയതിയാണ് ഉദ്ഘാടനം . ക്ഷണിക്കപ്പെട്ട ആദ്യത്തെ 15 അതിഥികൾക്ക് ആയിരിക്കും ഈ ആദ്യ പ്രദർശനം കാണാനുള്ള ഭാഗ്യം ഉണ്ടാവുക. സോയ അഖ്‍തറിന്‍റെ സംവിധാനത്തില്‍ 2011ല്‍ പ്രദര്‍ശനത്തിനെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം സിന്ദഗി ന മിലേഗി ദൊബാരയാണ് ഉദ്ഘാടന ചിത്രം എന്ന് സംഘടന അറിയിച്ചു. ഒരു തുറന്ന സ്ഥലത്ത് വലിയൊരു ബിഗ് സ്ക്രീനിനു മുന്നിൽ കാറിൽ ഇരുന്നുതന്നെ സിനിമ ആസ്വദിക്കാം ശബ്ദം കാറിൻറെ സ്പീക്കറിൽ ലഭ്യമാകുന്ന പദ്ധതിയും സംഘാടകർ ആലോചിക്കുന്നു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…