ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടു. ഹോളിവുഡ് നടന്‍ വെയിന്‍ ജോണ്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാമതുള്ളത്. 87.9 ദശലക്ഷം ഡോളറാണ് വെയിന്റെ സമ്പാദ്യം.
ഇന്ത്യയില്‍ നിന്ന് ഒരു താരം മാത്രമാണ് പട്ടികയില്‍ ഉള്ളത്. നടന്‍ അക്ഷയ്കുമാറാണ് പട്ടികയില്‍ ഉള്ളത്. കഴിഞ്ഞ തവണ നാലാം സ്ഥാനം നേടിയിരുന്ന താരം ഇപ്രാവശ്യം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
48.5 ദശലക്ഷം ഡോളറാണ് അക്ഷയ്‌യുടെ സമ്പാദ്യം. സിനിമയില്‍ നിന്നുള്ള പ്രതിഫലത്തേക്കാള്‍ പരസ്യവരുമാനമാണ് അക്ഷയ്ക്ക് സ്ഥാനം നേടിക്കൊടുത്തതെന്നാണ് ഫോബ്‌സ് പറയുന്നത്.
71.5 ദശലക്ഷം ഡോളര്‍ സമ്പാദ്യവുമായി ഡെഡ്പൂള്‍ താരം റെയാന്‍ റെയ്നോള്‍ഡ്സ് ആണ് പട്ടികയില്‍ രണ്ടാമത് ഉള്ളത്. മാര്‍ക്ക് വെയില്‍ബെര്‍ഗ്, ബെന്‍ അഫ്ലെക്സ്, വിന്‍ ഡീസല്‍ എന്നിവരാണ് തൊട്ട് അടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്.
ഹാമില്‍ട്ടണ്‍ താരം ലിന്‍-മാനുവേല്‍ മിറാണ്ടാ, വില്‍ സ്മിത്ത്, ആഡം സാന്‍ഡ്ലര്‍, ജാക്കി ചാന്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബോളിവുഡ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് അക്ഷയ് കുമാറാണ്.
അക്ഷയ് കുമാറിന്റെ അവസാനമിറങ്ങിയ ചിത്രങ്ങള്‍ എല്ലാം തന്നെ ബോക്‌സോഫിസില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…