കൊൽക്കത്ത: പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഏതു മതം സ്വീകരിക്കാനും ആരെ വേണമെങ്കിലും വിവാഹം കഴിക്കാനുള്ള പൂർണ അധികാരമുണ്ടെന്ന് ഹൈക്കോടതി . കൊൽക്കത്തയിലെ ദുർഗാപൂർ ജില്ലയിലെ കർഷകൻ നൽകിയ പരാതിയിന്മേലാണ് ഹൈക്കോടതി ഇത്തരത്തിലൊരു തീരുമാനം പുറപ്പെടുവിച്ചത്. തന്റെ പത്തൊൻപതുകാരിയായ മകൾ മുസ്ലിം മത വിഭാഗത്തിൽപെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ചോദ്യം ചെയ്താണ് പിതാവ് കോടതിയിൽ കേസ് നൽകിയത്.
കഴിഞ്ഞ സെപ്റ്റംബർ 19 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി യുവാവിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു പക്ഷേ ഈ വിവരം പിതാവ് അറിഞ്ഞിരുന്നില്ല. പിന്നീട് പിതാവ് നടത്തിയ അന്വേഷണത്തിലാണ് യുവതി മുസ്ലിം യുവാവിനെ എന്നെ വിവാഹം കഴിക്കുകയും തുടർന്ന് മുസ്ലിമായി മതം മാറ്റുകയും ചെയ്തു എന്ന വിവരം ലഭിച്ചത്. തുടർന്ന് പിതാവ് പോലീസിൽ ഇതിൽ തന്നെ മകളെ നിർബന്ധപൂർവ്വം മതം മാറ്റി കൊണ്ടുപോയി എന്ന് പരാതി നൽകി.
എന്നാൽ പ്രായപൂർത്തിയായ പെൺകുട്ടിയുടെ പൂർണമായ അവകാശമാണ് ആരെ വിവാഹം കഴിക്കണം ഏതു മതം സ്വീകരിക്കണം എന്നുള്ളത് ഇതിൽ ഒരു രീതിയിലും കോടതിക്കോ മറ്റൊരു വ്യക്തിക്ക് ഇടപെടാനാവില്ലെന്ന് കോടതി തീർത്തുപറഞ്ഞു. പിതാവിന്റെ പരാതിയിന്മേൽ പെൺകുട്ടിയെയും ഭർത്താവിനെയും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു തുടർന്നാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്. പ്രായപൂർത്തിയായ ആണിനെയും പെണ്ണിനെയും വ്യക്തിപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജിവ് ബാനര്‍ജി, ജസ്റ്റിസ് അരിജിത് ബാനര്‍ജി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…