ബിസിനസ് ട്രിപ്പുകള്‍ പലപ്പോഴും മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതായിരിക്കാം. എന്നാല്‍ മറ്റ് ചിലത് ഏറെ തിരക്കു പിടിച്ചിട്ടുള്ളതും. തിരക്കു നിറഞ്ഞ യാത്രകളില്‍, പ്രത്യേകിച്ച് ബിസിനസ് യാത്രകളില്‍ ഡോക്യുമെന്റ്‌സ് എടുക്കുന്നതോടൊപ്പം നിങ്ങള്‍ ചെറിയ ചില കാര്യങ്ങള്‍ എടുക്കാന്‍ മറന്നേക്കാം. ഇതാ ചെക്ക് ലിസ്റ്റില്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്താന്‍ മറക്കരുത്.
എല്ലാ ട്രാവല്‍ ഡോക്യുമെന്റ്‌സും അടങ്ങുന്ന ഡോക്യുമെന്റ് ഓര്‍ഗനൈസര്‍ യാത്ര സുഗമമാക്കുന്നതിന് ആവശ്യമാണ്. അതിനാല്‍ അവ എപ്പോഴും ക്രമീകരിച്ചു തന്നെ അലമാരയില്‍ സൂക്ഷിക്കുക. ഇത് ആകണം ആദ്യം തന്നെ മറക്കാതെ എടുക്കേണ്ട കാര്യം.
ടിക്കറ്റുകള്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് പേപ്പര്‍, പാസ്‌പോര്‍ട്ട്, വീസ, മെഡിക്കല്‍ കാര്‍ഡ്‌സ് എന്നിവ ഇതില്‍ ഉണ്ടാകണം.
വിദേശ യാത്രകളില്‍ഇതു നിര്‍ബന്ധമായും കരുതുക . നാട്ടിലെ ചാര്‍ജിങ് സോക്കറ്റുകള്‍ക്കും പ്ലഗുകള്‍ക്കും അനുസരിച്ചുള്ള ചാര്‍ജര്‍ ആയിരിക്കും മിക്കവരുടെയും കയ്യിലുണ്ടാവുക. എന്നാല്‍ വിദേശത്തു ചെല്ലുമ്പോഴാണേ് അറിയുക അവിടുത്തെ പ്ലഗുകളില്‍ ആ ചാര്‍ജര്‍ കയറില്ല എന്ന്. പ്ലഗുകളുടെ സോക്കറ്റിലുള്ള വ്യത്യാസമാണ് ഇതിനു കാരണം. ഇത് പരിഹരിക്കുവാന്‍ യാത്ര പോകുമ്പോള്‍ തന്നെ ബാഗില്‍ ഒരു യൂണിവേഴ്‌സല്‍ പ്ലഗ് അഡാപ്റ്റര്‍ കരുതുക.
കാറെടുക്കുമ്പോഴോ ടാക്‌സി ഉപയോഗിക്കുമ്പോഴോ അതുമല്ല മെട്രോയിലോ മറ്റോ ഏറ്റവും ഉപകാരപ്പെടുന്ന ഇലക്ട്രോണിക്‌സ് ഉപകരണമാണ് കാര്‍ ചാര്‍ജര്‍. യാത്ര ചെയ്യുമ്പോള്‍ തന്നെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാം എന്നതാണ് മെച്ചം.
ബിസിനസ് മീറ്റിംഗുകള്‍ നീണ്ടുപോകുമ്പോള്‍ അപ്രതീക്ഷിതമായി ചാര്‍ജ് തീര്‍ന്നാല്‍ പവര്‍ ബാങ്കുകള്‍ ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ പോലെയാണ്. വിവിധ കപ്പാസിറ്റികളില്‍ ലഭിക്കുന്ന പവര്‍ ബാങ്കുകള്‍ മേടിക്കുമ്പോള്‍ ഫോണിന് അനുയോജ്യമായതാണോ കനം കുറഞ്ഞതാണോ പോക്കറ്റില്‍ ഇടാമോ തുടങ്ങിയ കാര്യങ്ങള്‍ കൂടി നോക്കുക. ഒറ്റ ചാര്‍ജിങ്ങില്‍ ഫോണിന്റെ ബാറ്ററി അനുസരിച്ച് മൂന്നു മുതല്‍ അഞ്ച് തവണ വരെയൊക്കെ മുഴുവനായും ചാര്‍ജ് ചെയ്യുവാന്‍ സാധിക്കുന്ന പവര്‍ ബാങ്കുകള്‍ വിപണിയില്‍ ലഭ്യമാണ്.
നിങ്ങളുടെ പ്രസന്റേഷനുകള്‍ (പിപിപികള്‍ etc ) സൂക്ഷിക്കുന്നതോടൊപ്പം ഹോട്ടലുകളിലും മറ്റും ചെക് ഇന്‍ ചെയ്യുമ്പോളും ഇവ സഹായിക്കും. രേഖകളും ഫോട്ടോകളും പ്രിന്റ് എടുത്ത് കൊടുക്കേണ്ടതുണ്ടെങ്കില്‍ മെയ്ല്‍ അയക്കുന്നത് ഒഴിവാക്കി യുഎസ്ബി ഡ്രൈവ് കൊടുക്കാം. എല്ലാ രേഖകളും ഔദ്യോഗിക ബില്ലുകളും അക്കൗണ്ട് വിവരങ്ങളും അതില്‍ സൂക്ഷിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
നീണ്ട യാത്രകളിലെ മടുപ്പ് അകറ്റുവാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന കാര്യങ്ങളാണ് പുസ്തകങ്ങളും ഹെഡ്‌സെറ്റും. പുറത്തെ ബഹളങ്ങളില്‍ നിന്നും മാറിയിരിക്കാനും നിങ്ങളെ വലിയ ഹെഡ്‌സെറ്റുകള്‍ സഹായിക്കും. നോയ്‌സ് ക്യാന്‍സെലിങ് ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വിമാനങ്ങളിലെ യാത്രയില്‍ അടുത്തുള്ളവരുടെ സംസാരമോ, എന്‍ജിന്‍ ശബ്ദങ്ങളോ ഒന്നും കേള്‍ക്കാതെ കിടന്നുറങ്ങുവാനും പാട്ടുകള്‍ കേള്‍ക്കാനും ഒക്കെ ഈ ഉപകരണം സഹായിക്കും.
കഴുത്തില്‍ വയ്ക്കുന്ന തലയിണ, പോഡുകള്‍ എന്നിവ ദീര്‍ഘ ദൂര യാത്രകളില്‍ നിങ്ങള്‍ക്കൊരനുഗ്രഹമാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…