സണ്ണി വെയിന്‍ നായകനാകുന്ന ചിത്രം ‘ചെത്തി മന്ദാരം തുളസി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ജയ് ജനാര്‍ദ്ദനനും, രാഹുല്‍ ആറും, പി ജിംഷാറും ചേര്‍ന്നാണ്. ചിത്രത്തിന്റെ ടീസര്‍ മഞ്ജു വാര്യരും ടൈറ്റില്‍ സോംഗ് കെ മധുവും മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ലോഞ്ച് ചെയ്തു.
ചിത്രത്തില്‍ റഫീക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ആര്‍.എസ് വിമല്‍ ഫിലിംസും യുനൈറ്റഡ് ഫിലിം കിങ്ഡവും ചേര്‍ന്നാണ് ചെത്തി മന്ദാരം തുളസി നിര്‍മ്മിക്കുന്നത്.
‘എന്ന് നിന്റെ മൊയിദീന്’ ശേഷം ആര്‍.എസ് വിമല്‍ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചെത്തി മന്ദാരം തുളസിക്കുണ്ട്. പി ജിംഷാറാണ് ചെത്തി മന്ദാരം തുളസിയുടെ കഥ ഒരുക്കിയിരിക്കുന്നത്. പ്രണയ മീനുകളുടെ കടല്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതയായ റിധി കുമാറാണ് ചിത്രത്തിലെ നായിക.
അപ്പു ഭട്ടതിരി എഡിറ്റിംഗും വിഷ്ണു പണിക്കര്‍ കാമറയും കൈകാര്യം ചെയ്യും. 2020 ആദ്യം ചിത്രീകരണം ആരംഭിക്കും.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…