മലയാളത്തിലെ അടുത്ത ഒ.ടി.ടി സിനിമാ റിലീസിനൊരുങ്ങി ടോവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’

മലയാളത്തിലെ അടുത്ത ഒ.ടി.ടി സിനിമാ റിലീസിനൊരുങ്ങി ടോവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ഇതിനായി അനുമതി ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് മലയാള സിനിമാ സംഘടനകള്‍ക്ക് കത്ത് നല്‍കി. സൂഫിയും സുജാതയും, മ്യൂസിക്കല്‍ ചെയര്‍ എന്നിവ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് പ്രദര്‍ശിപ്പിച്ചത്.

തിയേറ്ററുകള്‍ തുറക്കുന്നത് വരെ കാത്തിരിക്കുന്നത് സുരക്ഷിതമല്ലെന്നും അതിനിടയില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങുമോ എന്ന് താന്‍ ആശങ്കപ്പെടുന്നതായും ആന്റോ ജോസഫ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് മാസം 12ന് തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് കോവിഡ് സാഹചര്യത്തില്‍ തീയറ്ററുകള്‍ അടച്ചിട്ടത് മൂലം മാറ്റിവയ്ക്കുകയായിരുന്നു. ചിത്രം ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

റിലീസ് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ആന്റോ ജോസഫ്  പ്രതീക്ഷ പ്രകടിപ്പിച്ചു ജിയോ ബേബി സംവിധാനം ചെയുന്ന ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സി’ല്‍ ടോവിനോ തോമസും അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസുമാണ് നായികാ നായകന്മാരാകുന്നത്.ഒരു കോട്ടയംകാരനും മദാമ്മയും കൂട്ടുകൂടി കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ വഴി ലഡാക്ക് വരെ പോകുന്നതാണ് സിനിമയുടെ കഥ. അതിനിടയ്ക്ക് അവര്‍ കാണുന്ന കാഴ്ചകള്‍, അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, അടുപ്പം, വിയോജിപ്പുകള്‍, ഇന്ത്യയുടെയും അമേരിക്കയുടെയും സാംസ്‌കാരിക വ്യത്യാസം തുടങ്ങിയവ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മമ്മൂട്ടിയുടെ ‘വണ്‍’ ഉള്‍പ്പെടെ പല ചിത്രങ്ങളും ഒടിടി റിലീസിനായി തയ്യാറെടുക്കുന്നുവെന്നാണ് അണിയറയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. ബോളിവുഡിലും ആറോളം ചിത്രങ്ങള്‍ ഇതിനകം ഓടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തി.ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള’വണ്‍’. മാര്‍ച്ചിലാണ് കേരളത്തിലും തിയേറ്ററുകള്‍ അടച്ചത്. തിയേറ്റര്‍ റിലീസ് ഷെഡ്യൂള്‍ ചെയ്ത നിരവധി ചിത്രങ്ങള്‍ അതോടെ അനിശ്ചിതത്വത്തിലായി. ലോക്ക്ഡൗണ്‍ വന്നതോടെ ഷൂട്ടിംഗുങ്ങള്‍ മുടങ്ങുകയും പ്രീ പ്രൊഡക്ഷന്‍- പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടുപോവുകയും ചെയ്തു. നിയന്ത്രണങ്ങളോടെ ഷൂട്ടിംഗിനും മറ്റു അനുബന്ധജോലികള്‍ക്കും സര്‍ക്കാര്‍ അനുവാദം കൊടുത്തുവെങ്കിലും തിയേറ്ററുകള്‍ എന്ന് തുറക്കാന്‍ കഴിയുമെന്ന കാര്യത്തിലുള്ള അനിശ്ചിതാവസ്ഥ ഇപ്പോഴും തുടരുന്നു.

Newsdesk

Share
Published by
Newsdesk

Recent Posts

മീത്തിൽ ബസും ട്രക്കും കാറും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…

57 mins ago

ബോളിവുഡ് ഇതിഹാസ നടൻ ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. 89ാം വയസിൽ മുംബൈയിലെ…

1 hour ago

കാട്ടാളനിലെ സാഹസ്സിക രംഗങ്ങൾ ലൊക്കേഷൻ കാഴ്ച്ചകളായി പ്രേക്ഷകർക്ക് മുന്നിൽ

ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം…

2 hours ago

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

2 days ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

2 days ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

2 days ago