ലോക്ക് ഡൗണില്‍ നേട്ടമുണ്ടാക്കുകയാണ് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന് കീഴിലുള്ള സീ 5 ടിവി. നെറ്റ് ഫ്‌ളിക്‌സിനെയും ആമസോണ്‍ പ്രൈമിനെയും പോലുള്ള ഈ സ്ട്രീമിംഗ് ആപ്പിന്റെ സേവനം വിദേശ രാജ്യങ്ങളില്‍ കൂടി ലഭ്യമാക്കിയതോടെ വ്യൂവേഴ്‌സിന്റെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ മാസം പകുതിക്ക് ശേഷം ഇതു വരെ ആഗോളതലത്തില്‍ 18 ശതമാനം വര്‍ധനയുണ്ടായെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. കാനഡ, മിഡില്‍ ഈസ്റ്റേണ്‍, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം വ്യൂവര്‍ഷിപ്പ് കൂടിയിട്ടുണ്ട്. ഫെബ്രുവരിയെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനയാണ് ഈ ഇന്ത്യന്‍ കമ്പനിക്ക് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ആഗോള ശക്തികളായ എതിരാളികളില്‍ നിന്ന് വ്യത്യസ്തമായി പ്രാദേശിക സ്വഭാവമുള്ള കണ്ടന്റുകള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പേരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കീഴിലുള്ള സീ5 ടിവി. നെറ്റ്ഫളിക്‌സ്, ഡിസ്‌നി പ്ലസ് തുടങ്ങിയവയ്ക്കും ലോക്ക് ഡൗണ്‍ കാലയളവില്‍ വ്യൂവര്‍ഷിപ്പ് വര്‍ധിച്ചിരുന്നു.
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…