പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണ് കൊള്ള. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രേക്ഷക മനസ്സിനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്താൻ പോരുന്ന ഈ ചിത്രത്തിന് ഇക്കഴിഞ്ഞ മെയ് പന്ത്രണ്ട് വ്യാഴാഴ്ച്ച കൊച്ചിയിലെ കലൂർ ഗോകുലം കൺവൻഷൻ സെൻ്റെറിൽ വച്ച് തുടക്കമിട്ടു.
സമൂഹത്തിലെ വിവിധ രംഗങ്ങളിൽപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ’ പ്രശസ്ത സംവിധായകൻ സിബി മലയിൽ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.
സിയാദ് കോക്കർ ,നിർമ്മാതാവ് രെജീഷ്, എക്സിക്കുട്ടി വ് പ്രൊഡ്യൂസർ രവി മാത്യു., ഡോ.ജയകുമാർ (സ്റ്റേറ്റ് ലോട്ടറി ട്രേഡ് പ്രസിഡൻ്റ്) സംവിധായകൻ സൂരജ് വർമ്മ ഡോ. ബോബി ,വിനയ് ഫോർട്ട് – പ്രിയാ വാര്യർ, ഇന്ദ്രജിത്ത് – പൂർണ്ണിമാ ഇന്ദ്രജിത്ത്, എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.
തുടർന്ന് ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് സിബി മലയിൽ നിർവ്വഹിച്ചു. സിബി മലയിൽ, സിയാദ് കോക്കർ, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമാ ഇന്ദ്രജിത്ത്, വിനയ് ഫോർട്ട്, പ്രിയാ വാര്യർ എന്നിവർ ആശംസകൾ നേർന്നു.
അജയ് വാസുദേവ്, മനു അശോക്, ഡോ.ബോബി, ബോബൻ സാമുവൽ, ഷിബു ചക്രവർത്തി, വിനോദ് ഗുരുവായൂർ, തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരും ഈ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രധാനികളാണ്.
അയ്യപ്പൻ അവതരിപ്പിക്കുന്ന ഈ ചിത്രം രെജീഷ് പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് രവി മാത്യു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി..രജീഷാണ് നിർമ്മിക്കുന്നത്.
രെജീഷാ വിജയനും, പ്രിയാ വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിനയ് ഫോർട്ട്, അലൻസിയർ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ, പ്രശാന്ത് അലക്സാണ്ഡർ, വിനോദ് പറവൂർ, ജിയോ ബേബി എന്നിവരും പ്രധാന താരങ്ങളാണ്.
ബോബി – സഞ്ജയ് യുടെ കഥക്ക് ജാസിംബലാൽ-നെൽ സൺ ജോസഫ് എന്നിവർ തിരക്കഥ രചിക്കുന്നു.
ഷാൻ റഹ്മാൻ്റേതാണ് സംഗീതം. രാജ് വേൽ മോഹൻ ഛായാഗ്രഹണവും അർജുൻ ബെൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
എക്സിക്യട്ടീവ് പ്രൊഡ്യൂസർ – രവി മാത്യു.
കലാസംവിധാനം – രാഖിൽ’
മേക്കപ്പ് – റോണക്സ് സേവ്യർ.കോസ്റ്റും – ഡിസൈൻ.- മെൽവി.ജെ.
പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്
വാഴൂർ ജോസ്.
ഫോട്ടോ – സന്തോഷ് പട്ടാമ്പി.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…