മുകളിലും താഴെയുമായി ജനപ്രിയ താരങ്ങളായ സൈജുക്കുറുപ്പ്, അനുമോൾ, അജു വർഗീസ്, മഞ്ജൂ പിള്ള എന്നിവരുടെ ക്ലോസ് ലുക്കോടെ എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന ലർക്ക് എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ദേശീയ അന്തർദ്ദേശീയ തലത്തിലുമുള്ള നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹമാകുകയും ചെയ്തു കൊണ്ടാണ് ലർക്ക് പൊതുജനങ്ങൾക്കിടയിലേക്ക് എത്തുന്നത്. അതിനു മുന്നോടിയായിട്ടുള്ള പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
ആർ. ഹരികുമാർ അവതരിപ്പിക്കുന്ന ഈ ചിത്രം തൻ്റെ മുൻ സിനിമകളെ പോലെ തന്നെ കാലിക പ്രാധാന്യമുളള വിഷയമാണ് ലർക്കിലൂടെ സംവിധായകനായ നിഷാദ് ഒരുക്കിയിരിക്കുന്നത്. പതിയിരിക്കുക എന്നർത്ഥം വരുന്ന ‘ലർക്ക്’ എന്ന ടൈറ്റിൽ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
വിന്ധ്യ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മധ്യപ്രദേശ് (VIFFMP), ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക സിലോൺ, കർണാടക ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ദേശീയ അന്തർദേശീയ ഫിലിം ഫെസ്റ്റുകളിൽ ഒഫീഷ്യൽ സെലക്ഷൻ ആയി തെരഞ്ഞെടുക്കപ്പെടുകയും കൊൽക്കത്ത ബെറ്റർ എർത്ത് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, വിന്ധ്യ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും അവാർഡിന് അർഹമാവുകയും ചെയ്ത ചിത്രമാണ് ‘ലർക്ക്’.
കൂടാതെ ബെറ്റർ എർത്ത് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും, വിന്ധ്യ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും അവാർഡിന് അർഹമാവുകയും ചെയ്തു.
എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് & കോ, സെൻസ് അഡ്വഞ്ചർ ടൂർസ്, അരുൺ കുമാർ ടി.വി, മനോജ് രത്‌നാകരൻ എന്നിവരണ് കേരള ടാക്കിസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
സൈജു കുറുപ്പ്, അജു വർഗ്ഗീസ്, ടി.ജി.രവി, പ്രശാന്ത് അലക്സാണ്ടർ, എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, രജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്,
ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോ. സജീഷ്, റഹീം മാർബൺ,
അനുമോൾ, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കർ, ബിന്ദു പ്രദീപ്, നീതാ മനോജ്,
ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാർ, ഭദ്ര തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
തിരക്കഥ സംഭാഷണം – ജുബിൻ ജേക്കബ്
ഛായാഗ്രഹണം – രജീഷ് രാമൻ
എഡിറ്റിംഗ് – വിപിൻ മണ്ണൂർ
പശ്ചാത്തല സംഗീതം – പ്രകാശ് അലക്സ്
ഓഡിയോഗ്രാഫി – ഗണേശ് മാരാർ
സംഗീതം – മിനീഷ് തമ്പാൻ
ഗാനരചന – മനു മഞ്ജിത്ത്
പാടിയവർ – സുധീപ് കുമാർ,
നസീർ മിന്നലെ, എം.എ നിഷാദ്
സൗണ്ട് ഡിസൈൻ – ജുബിൻ രാജ്
കലാസംവിധാനം – ത്യാഗു തവനൂർ
മേക്ക് അപ് – സജി കാട്ടാക്കട
കോസ്റ്റ്യൂം – ഇർഷാദ് ചെറുകുന്ന്
അസ്സോസിയേറ്റ് ഡയറക്ടർ- ഷെമീർ പായിപ്പാട്
ഫിനാൻസ് കണ്ട്രോളർ – നിയാസ് എഫ്.കെ
ഗ്രാഫിക്സ് – ഷിറോയി ഫിലിം സ്റ്റുഡിയോ LLC
വിതരണം – മാൻ മീഡിയ
സ്റ്റുഡിയോ – ചിത്രാഞ്ജലി
ഡോൾബി അറ്റ്മോസ് – ഏരീസ് വിസ്മയ
സ്റ്റിൽസ്- അജി മസ്കറ്റ്
ഡിസൈൻ – യെല്ലോടൂത്ത്.
പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ. എസ്.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
തെക്കൻ ഡബ്ലിനിലെ Tallaghtൽ പ്രതിമാസം €1,875 വരെ വാടക ഈടാക്കുന്ന 145 പുതിയ കോസ്റ്റ് റെന്റൽ അപ്പാർട്ടുമെന്റുകൾക്കായി 2,100-ലധികം അപേക്ഷകൾ…
മൂന്നാം നരേന്ദ്ര മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നു. തുടർച്ചയായി 9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന…
നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു. പ്രശസ്ത നടൻ ദുൽഖർ…
പുതിയ വാടക മാറ്റങ്ങൾ നിലവിലുള്ള വാടകക്കാർക്ക് ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 2026 മാർച്ച് മുതലുള്ള വാടകക്കാർക്ക് മാത്രമേ അവ ബാധകമാകൂ.…
ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി 2026 ഫെബ്രുവരി 28 വരെ നീട്ടി. രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിൽ ഇമിഗ്രേഷൻ സർവീസസ് നിലവിൽ…
ബെംഗളൂരു: ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകം ടാക്സ്…