അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ്, ‘മെയ്ഡ് ഇൻട്രിവാൻഡ്രം ‘ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റ ബാനറിൽ അഡ്വ മായാ ശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു.ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു. ടീനേജ് പ്രായത്തിൽ സിനിമാ മോഹം ലഹരിപിടിച്ച ഒരു യുവാവിൻ്റെ കഥയാണ് ‘മെയ്ഡ് ഇൻട്രിവാൻഡ്രം, എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സിനിമാ ലോകത്തിലെ മായക്കാഴ്ച്ചകൾ ആരെയും എളുപ്പത്തിൽ മോഹവലയത്തിലാക്കുവാൻ പോന്നതാണ്. അത്തരമൊരു ലോകത്തിൽ അറിയപ്പെടാത്ത ചളിക്കുഴികൾ ഏറെയുണ്ട്. അവിടെ വീണുപോകുന്നവരുടെ ജീവിതത്തിലൂടെയാണ് ഈചിത്രത്തിൻ്റെ സഞ്ചാരം ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പതു മുഖം ആദിത്യ ദേവാണ്. വിഷ്യൽ കമ്മ്യൂണിക്കേഷൻ കോഴ്സ് പൂർത്തിയാക്കിയആദിത്യ ദേവ് അഭിനയത്തോടൊപ്പം സാങ്കേതികരംഗങ്ങളിലും പ്രവർത്തിക്കുന്നു.
ചിത്രത്തിൻ്റെ കഥാഗതിയിൽ പ്രണയത്തിനും സംഗീതത്തിനുമെല്ലാം ഏറെ പ്രാധാന്യം നൽകുന്നുണ്ട്.ഈ ചിത്രത്തിലെ നാലു ഗാനങ്ങൾ രചിച്ചിരിക്കുന്നതും സംഗീതം പകർന്നിരിക്കുന്നതും സംവിധായിക മായാ ശിവ തന്നെയാണ്.രവിശങ്കർ, അഖില ആനന്ദ് എന്നിവരാണ് ഗായകർ.മലയാളത്തിലെ മുൻ നായികയായിരുന്ന ചാർമ്മിള ഈ ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അയ്യപ്പ ബൈജു, ശിവ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു. ഉമാലഷ്മിയാണ് നായിക. ലാൽ ബാബുവാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – ആദിത്യ ദേവ്. മേക്കപ്പ്- അനിൽ നേമം.
വാഴൂർ ജോസ്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…