Entertainment

മണിയൻ പിള്ള രാജുവിൻ്റെ “ഗു”; മനു സംവിധായകൻ, മാളികപ്പുറത്തിനു ശേഷം ദേവനന്ദ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂപ്പർനാച്വറൽ ചിത്രം

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് “ഗു”.
നവാഗതനായ മനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറർ സൂപ്പർ നാച്വറൽ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ്‌
ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്..

“ഗു”
അമാനുഷികത നിറഞ്ഞ ഒരു തറവാട്ടിലേക്ക് മുന്ന എന്ന കുട്ടി എത്തുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാൻ മുന്ന എന്ന കുട്ടി അവളുടെ അച്ഛനും അമ്മക്കുമൊപ്പം എത്തുന്നതോടെയാണ്
ചിത്രത്തിൻ്റെ കഥാവികസനം.
കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷക്കാലമായി ഈ തറവാട്ടിൽ മുടങ്ങിക്കിടന്ന
തെയ്യം നടത്തുന്നതിനാണ് ഇവർ തറവാട്ടിലെത്തുന്നത്.
ബന്ധുക്കൾ ധാരാളമുള്ള ഈ തറവാട്ടിൽ കുട്ടികളും ഏറെയുണ്ട്. മുന്നക്ക് ഇത് ഏറെ ആശ്വാസകരമായി. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം വിശാലമായ പുരയിടങ്ങളിൽ കറങ്ങാനും കളിക്കാനുമൊക്കെ ഏറെ അവസരങ്ങളുണ്ടായി.
ഇതിനിടയിലാണ് ഭയപ്പെട്ടത്തുന്ന ചില സംഭവങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടുന്നത്.
ഈ സംഭവങ്ങളിലേക്കാണ് പിന്നീട് ചിത്രം കടന്നു ചെല്ലുന്നത്.
കുട്ടികൾക്കുണ്ടാകുന്ന ഈ അനുഭവങ്ങൾക്ക് മുതിർന്നവരേക്കാൾ കുട്ടികളാണ്‌ പരിഹാരം കണ്ടെത്തുന്നത്.
ഇതു കൊണ്ടു തന്നെ ഈ ചിത്രത്തെ കുട്ടികളുടെ ഹൊറർ ചിത്രമായി വിശേഷിപ്പിക്കാം.
ഇവിടെ മുന്നയെ ദേവനന്ദ അവതരിപ്പിക്കുന്നു.
മാളികപ്പുറത്തിനു ശേഷം ദേവനന്ദ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.

സൂപ്പർ നാച്വറൽ ഹൊറർ ഫാൻ്റസി

മൂന്നയുടെ അച്ഛൻ ബാംഗ് ളൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഐ.ടി കമ്പനി ഉദ്യോഗസ്ഥനാണ്.
അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾ മൂലം പത്തു വർഷക്കാലമായി തറവാട്ടിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു.
ആ പ്രശ്നങ്ങളുടെ നിഗൂഡതകളാണ് സൂപ്പർ നാച്വറൽ ഹൊറർഫാൻ്റെ സിയായി അവതരിപ്പിക്കുന്നത്.
സൈജു ക്കുറുപ്പാണ് മുന്നയുടെ അച്ഛനായി വേഷമിടുന്നത്.
അശ്വതി മനോഹരൻ മുന്നയുടെ അമ്മയായും അഭിനയിക്കുന്നു ” കക്ഷി അമ്മിണിപ്പിള്ള, സ്വാതന്ത്ര്യം അർദ്ധരാതിയിൽ, എന്നീ ചിത്രങ്ങളിലും ഇപ്പോൾ സംപ്രേഷണം ചെയ്തു വരുന്ന കേരള ക്രൈം ഫയൽ എന്ന വെബ് സീരിസ്സിലും പ്രധാന വേഷമഭിനയിക്കുന്ന നടിയാണ് അശ്വതി മനോഹർ.

മനു എന്ന സംവിധായകൻ

ബി.ഉണ്ണികൃഷ്ണൻ്റെ സ്മാർട്ട് സിറ്റി എന്ന ചിത്രത്തിലൂടെയാണ് മനുവിൻ്റെ ചലച്ചിത്ര ജീവിതത്തിനു തുടക്കമാകുന്നത്.ആ ചിത്രത്തിൽ സഹസംവിധായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് നന്ദൻകാവിൽ, അരുൺകുമാർ, അരവിന്ദ് എന്നിവർക്കൊപ്പവും പ്രവർത്തിച്ചു കൊണ്ടാണ് മനുവിൻ്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.
പിന്നീട് ഏതാനും ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തു.

ഈ സാഹചര്യത്തിലാണ് മണിയൻ പിള്ള രാജുച്ചേട്ടൻ കഥ അന്വേഷിക്കുന്നതായി അറിഞ്ഞത്.അങ്ങനെ അദ്ദേഹവുമായി ബന്ധപ്പെട്ടു. ഒരു വലിയ സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് ഞങ്ങൾ ഒരുമിച്ച് മാളികപ്പുറം സിനിമ കാണാനിടയായത്. അതിലെ ദേവനന്ദയുടെ പ്രകടനം ഗംഭീരമായി തോന്നി. പിന്നീട് ആ സമയത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയ രോമാഞ്ചവും ഞങ്ങൾ ഒരുമിച്ചു കണ്ടു.
രോമാഞ്ചത്തിൻ്റെ വിജയത്തിൻ്റെ കാരണങ്ങൾ അദ്ദേഹം തിരക്കി.
: ഈ രണ്ടു ചിത്രങ്ങളാണ്
പുതിയൊരു വഴിത്തിരിവിനു കാരണമായത്.
ഒരു കൊച്ചു കുട്ടിയെ കേന്ദ്രമാക്കി ഒരു ഹൊറർ കഥ മനസ്സിലുണ്ടന്ന് ഞാൻ പറഞ്ഞു. അതിൻ്റെ ത്രഡ് പറഞ്ഞപ്പോൾ അത് അദ്ദേഹത്തിനേറെ ഇഷ്ടമായി.പിന്നീട് വൺ ലൈൻ പൂർത്തിയാക്കി പറഞ്ഞപ്പോൾ ഈ സിനിമ നമുക്കു ചെയ്യാമെന്നു പറയുകയായിരുന്നു.

അഭിനയക്കളരി

ഓഗസ്റ്റ് പത്തൊമ്പതിന് പട്ടാമ്പിയിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങുന്നത്. അതിനു മുന്നോടിയായി മൂന്നു ദിവസത്തെ ഒരു അഭിനയക്കളരി കൊച്ചിയിൽ നടന്നു. ദേവ നന്ദയടക്കം കുറച്ചു പുതുമുഖങ്ങളായ കുട്ടികളും നിരഞ്ജ്, ലയാ സിംസൺ എന്നിവരുമാണ് ഈ റിഹേഴ്സൽ ക്യാം ബിൽ പങ്കെടുത്തത്.

ആക്റ്റിംഗ്‌ കോച്ചും കാസ്റ്റിംഗ്‌ ഡയറക്ടുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണ നായിരുന്നു ഈ അഭിനയക്കളരിയിൽ പരിശീലകനായി എത്തിയത്.
ദേവ നന്ദ, സൈജു ക്കുറുപ്പ് ,അശ്വതി മനോഹർ എന്നിവർക്കു പുറമേ രമേഷ് പിഷാരടി .നന്ദിനി ഗോപാലകൃഷ്ണൻ, മണിയൻ പിള്ള രാജു.നിരഞ്ജ് മണിയൻ പിള്ള രാജു, കഞ്ചൻ, ലയാ സിംസൺ, എന്നിവരും പ്രമുഖങ്ങളായ കുറച്ചു കുട്ടികളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സംഗീതം. ജോനാഥൻ ബ്രൂസ്.
ഛായാഗ്ദഹണം – ചന്ദ്രകാന്ത് മാധവ്.
എഡിറ്റിംഗ്‌ – വിനയൻ’ എം.ജി.
കലാസംവിധാനം – ത്യാഗു
മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യും – ഡിസൈൻ.ദിവ്യാ ജോബി.
നിർമ്മാണ നിർവ്വഹണം – എസ്.മുരുകൻ.
ആഗസ്റ്റ് പത്തൊമ്പതു മുതൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പട്ടാമ്പിയിൽ ആരംഭിക്കുന്നു.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Sub Editor

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

6 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

8 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

9 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

9 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

9 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

9 hours ago