ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
ഉണ്ണി മുകുന്ദൻ്റെ ജൻമദിനമായ സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതിയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്
മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ഒരുപോലെ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പുതിയപോസ്റ്ററും മേൽവിവരിച്ച ഭാഷകളിലും ഒരുപോലെയാണ് പുറത്തുവിട്ടിരിക്കുന്നത്.
മുഖത്തു തെറിച്ചു വീണ ചോരപ്പാടുകൾ, വേഷം, സ്യൂട്ട്, ചുണ്ടിൽ എരിയുന്ന സിഗാറും ആകെ രക്തം പുരണ്ട ഒരു തലയെ കൈപ്പിടിയിൽ ഒതുക്കിയ രീതിയിലാണ് നായകനായ ഉണ്ണി മുകുന്ദൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. എല്ലാം ചോരമയം എന്നു തന്നെ പറയാം. തീ പാറുന്ന പ്രതികാരത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം
സമീപകാലത്തെ ഏറ്റം മികച്ച ആക്ഷൻ ക്രൈം ത്രില്ലർ സിനിമയായിരിക്കും. അതിന് ഏറെ അനുയോജ്യമായ വിധത്തിൽത്തന്നെയുള്ളതാണ് പുതുതായി പുറത്തുവിട്ട ഈ പോസ്റ്ററും
പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫറായ കലൈകിങ്സ്റ്റനാണ് ഈ ചിത്രത്തിലെ ആക്ഷൻ ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ എന്ന നടൻ്റെ കരിയറിലെ ഏറ്റം ശ്രദ്ധേയമായ കഥാപാതമായിരിക്കും മാർക്കോ.
ജഗദീഷ്, സിദ്ദിഖ്, ദുഹാൻ സിങ്, യുക്തി തരേജ, ശ്രീജിത് രവി,ദിനേശ് പ്രഭാകർ, മാത്യുവർഗീസ്, അജിത് കോശി, ഷാജി അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രവി ബസ്‌റൂർ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്.
എഡിറ്റിംഗ് – ഷെമീർ മുഹമ്മദ്
കലാസംവിധാനം – സുനിൽ ദാസ്.
കോ-പ്രൊഡ്യൂസർ – അബ്ദുൾ ഗദ്ദാഫ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിനു മണമ്പൂർ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ദീപക് പരമേശ്വരൻ
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…