Ireland

എൻ എം ബി ഐ ബോർഡ് ഇലക്ഷൻ ആരംഭിച്ചു; ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ഓർഗനൈസേഷന്റെ (INMO) സ്ഥാനാർത്ഥിയായി സോമി തോമസ് മാറ്റുരക്കുന്നു

ഇന്ന് രാവിലെ ഒൻപതു മണി മുതൽ ആരംഭിച്ച് ഒക്ടോബർ രണ്ടിന്  ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന നഴ്സിംഗ് ബോർഡിന്റെ ബോർഡ് തിരഞ്ഞെടുപ്പിൽ  ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ഓർഗനൈസേഷന്റെ (INMO) സ്ഥാനാർത്ഥിയായി ശ്രീമതി സോമി തോമസ് മത്സരിയ്ക്കുന്നു. 23 അംഗങ്ങൾ ഉള്ള നഴ്സിംഗ് ബോർഡിന്റെ ജനറൽ നഴ്സിംഗ് വിഭാഗത്തിലേക്കാണ് സോമി തോമസ് മത്സരിയ്ക്കുന്നത്. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ ട്രെഷറർ ആയി പ്രവർത്തിച്ചു വരുന്ന സോമി തോമസ് നാളിതുവരെയായി നൂറു കണക്കിന് നഴ്സുമാരെ വിവിധ വിഷയങ്ങളിൽ സഹായിക്കുകയും അവരുടെ പ്രശ്ന പരിഹാരത്തിനായി സജീവമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നു.

 ഏതാനും മാസങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്നുള്ള എണ്ണൂറോളം നഴ്സുമാർക്ക് ഏറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് വലിയ തോതിൽ കാലതാമസം വരികയും അതുമൂലം അവരുടെ ഐ ഇ എൽ ടി എസ് / ഓ ഇ ടി ടെസ്റ്റുകളുടെ കാലാവധി അവസാനിക്കുകയും അങ്ങനെ അവർക്കു നഴ്സിംഗ് ബോർഡ് റെജിസ്ട്രേഷൻ  ലഭിക്കാതിരുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്തു. സോമി തോമസ് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രതിനിധിയായി ഈ പ്രശ്നങ്ങൾ നേരിട്ട നഴ്സുമാരെ ഏകീകരിപ്പിക്കുകയും അവരുടെ പ്രശ്നങ്ങൾ  നഴ്സിംഗ് ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു.  അതിന്റെ ഫലമായി വർക്ക് പെർമിറ്റ് താമസം നേരിട്ട എല്ലാവർക്കും ഐ ഇ എൽ ടി എസ് / ഓ ഇ ടി ടെസ്റ്റുകളുടെ കാലാവധി നീട്ടി നൽകുകയും അങ്ങനെ അവർക്കു നഴ്സിംഗ് ബോർഡ് റെജിസ്ട്രേഷൻ ലഭിക്കുകയും  ചെയ്തു. കൂടാതെ അഡാപ്റ്റേഷൻ പരീക്ഷ നവീകരിക്കുന്നതിന് വേണ്ടി NMBI 2023 ഒക്ടോബറിൽ നടത്തിയ ഫോക്കസ് ഗ്രൂപ്പിൽ സോമി തോമസ് പങ്കെടുക്കുകയും തന്റെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും അതിന്റെ ഭാഗമായി സ്വാഗതാർഹമായ പല പരിഷ്കാരങ്ങളും നടപ്പിലാക്കുകയും അവ പുതിയ നഴ്സുമാർക്ക് വളരെ സഹായകരമാകുകയും ചെയ്തു.

അതുപോലെ കുറച്ചു നാളുകൾക്കു മുൻപ് നൂറുകണക്കിന് നഴ്സുമാർ ഒരു വിസ തട്ടിപ്പിനിരയാകുകയും അതിന്റെ ഭാഗമായി അവർക്കു അഞ്ചു വർഷത്തേക്ക് അയർലണ്ടിൽ പ്രവേശിക്കുന്നത് തടയുന്ന രീതിയിൽ വിസ ബാൻ ലഭിക്കുകയും ചെയ്തു. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ നേതൃത്വത്തോടൊപ്പം സോമി തോമസ് ഈ പ്രശ്നത്തിൽ ഇടപെടുകയും ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ഈ വിഷയം ധരിപ്പിക്കുകയും തട്ടിപ്പിന് വിധേയരായ നഴ്സുമാർ നിരപരാധികളാണ് എന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ ഭാഗമായി എല്ലാ നഴ്‌സുമാരുടെയും വിസ ബാൻ നീക്കിക്കൊടുക്കുകയും ചെയ്തു. 

ഇതുകൂടാതെ നൂറുകണക്കിന് നഴ്സുമാരെ അവരുടെ ജോലി സംബന്ധമായ വിഷയങ്ങളിലും അഡാപ്റ്റേഷൻ പരാജയപ്പെട്ട സാഹചര്യങ്ങളിൽ  അവർക്കു വിജയകരമായി അപ്പീൽ സമർപ്പിക്കാനുമൊക്കെ സോമി തോമസ് വളരെ അഭിനന്ദനാർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഈ അഭിമാനകരമായ പ്രവർത്തന ങ്ങളുടെ ചരിത്രം പേറിയാണ് സോമി തോമസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സോമി തോമസ് ജയിക്കേണ്ടത് എല്ലാ പ്രവാസികളായ നഴ്‌സുമാരുടെയും നന്മക്കു ആവശ്യമായതിനാൽ എല്ലാവരും സോമി തോമസിന് വോട്ടു ചെയ്യണമെന്ന് മൈഗ്രന്റ് നഴ്സസ് അയർലണ്ട് അഭ്യർത്ഥിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

6 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

8 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

8 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago