Entertainment

‘മെൽകൗ പോണ്ടിച്ചേരി’ ഫുൾ ഫൺ ജോണറിൽ പുതിയ ചിത്രംടൈറ്റിൽ പ്രകാശനം നടന്നു

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മെൽകൗ പോണ്ടിച്ചേരി എന്നു നാമകരണം ചെയ്തിരിക്കുന്നു.

പ്രശസ്ത താരങ്ങളായ ദിലീപ്, സലിം കുമാർ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ ഈസ്റ്റർദിനമായ ഏപ്രിൽ അഞ്ച് ഞായറാഴ്ച്ചയാണ് ടൈറ്റിൽ പ്രകാശനം നടത്തിയത്  പ്രേഷകർക്ക് ഏറെ ആസ്വദിക്കാൻ പോരും വിധത്തിലുള്ള ഒരു ഈസ്റ്റർ സമ്മാനമായി ഈ ടൈറ്റിൽ പ്രകാശനത്തെ കാണാം.

ഏറെ കൗതുകം പകരുന്ന ഈ പോസ്റ്റർ ഇതിനകം നവ മാധ്യമങ്ങളിൽ ഏറെ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത് .

അരുൺ  ഗോപി എക്‌സൈമെൻ്റ്& ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻ
മെൻ്റിൻ്റെ ബാനറിൽ
ആരുൺ ഗോപി, ജസ്റ്റിൻ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്
സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് –
ഡിജോ ജോസ് ആൻ്റെണിയുടെ സഹസംവിധായകനായിരുന്ന അഖിൽ മോഹൻ, പ്രിൻസ് ആൻ്റെ ഫാമിലിയുടെ കോറൈറ്റർ കൂടിയായിരുന്നു.
അർജ്ജുൻ അശോകൻ അൽത്താഫ് സലിം ബാലു വർഗീസ് ശരത് സഭ എന്നിവരാണ് ഇ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . 
പോണ്ടിച്ചേരിയിലെ ഒരു കലാശാലയിൽ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കൾ കുറച്ചു നാളുകൾക്കു ശേഷം കാംബസ്സിൽ മടങ്ങിയെത്തുന്നതും അവിടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ ഫുൾഫൺ ജോണറിൽ അവതരിപ്പിക്കുന്നത്.
മൊട്ട രാജേന്ദ്രൻ പ്രശസ്ത സോഷ്യൽ മീഡിയാ താരം അന്നാമ്മ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്:
ശ്രീലഷ്‌മി വിജയനാണ് നായിക.
ഈ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സംഗീതം – ഇലക്ട്രോണിക്ക് കിളി.
ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി.
എഡിറ്റിംഗ് – സാഗർ ദാസ്.
കലാസംവിധാനം- അജി കുറ്റ്യാനി.
മേക്കപ്പ സ്വേതിൻ വി.
സ്റ്റിൽസ് – രാംദാസ് മാത്തൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ.
പ്രൊഡക്ഷൻ മാനേജർ – വിവേക് .
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണഗോപാൽ.
പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല .
ദുബായിലും പോണ്ടിച്ചേരിയി ലുമായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും..”; പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടുംഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന…

13 hours ago

അയർലണ്ടിന്റെ പുതിയ ഡിജിറ്റൽ വാലറ്റിനായുള്ള പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു

അയർലണ്ടിന്റെ നിർദ്ദിഷ്ട ഡിജിറ്റൽ വാലറ്റ് ആപ്പിനായുള്ള പൊതുജന കൺസൾട്ടേഷൻ ആരംഭിച്ചു.ജനന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ തുടങ്ങിയ രേഖകൾ സുരക്ഷിതമായി ആക്‌സസ്…

1 day ago

രുചിയേറും ‘വിഷു സദ്യ’ ഒരുക്കി ഊട്ടുപുര; ഇപ്പോൾ ബുക്ക്‌ ചെയ്യാം

ഈ വിഷു ദിനത്തിൽ രുചിയുടെ കൈനീട്ടവുമായി 'ഊട്ടുപുര' സ്പെഷ്യൽ സദ്യ. ഉപ്പേരി മുതൽ അടപ്രഥമൻ ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ വിഷു…

1 day ago

ക്രാന്തി മെയ്ദിനാഘോഷം; പെൺനടൻ നാടകത്തിന്റെയും കുടിൽ ബാന്റിന്റെ ഗാന സന്ധ്യയുടെയും ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം നിർവഹിച്ചു

ക്രാന്തി: ഈ വർഷത്തെ മെയ്ദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രശസ്ത സിനിമ/ നാടക നടൻ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്ന പെൺനടൻ…

2 days ago

ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ

ലിമെറിക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ യു.കെ–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ടിലെ ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ…

2 days ago

“ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്…”ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർ എത്തി.

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്‌ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…

2 days ago