Categories: Entertainment

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സെറ്റയിന് എതിരായ ലൈംഗീക അതിക്രമ കേസുകളില്‍ കുറ്റക്കാരനെന്ന് കോടതി

ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സെറ്റയിന് എതിരായ ലൈംഗീക അതിക്രമ കേസുകളില്‍ കുറ്റക്കാരനെന്ന് കോടതി. ഹാര്‍വിക്കെതിരെ ഉയര്‍ന്ന അഞ്ചുകേസുകളില്‍ രണ്ടണ്ണത്തില്‍ കുറ്റക്കാരനാണെന്നാണ് ന്യൂയോര്‍ക്ക് കോടതി കണ്ടെത്തിയത്.

ലോകമെമ്പാടും ലൈംഗീക അതിക്രമങ്ങള്‍ തുറന്നുപറയുന്ന മീടു പ്രസ്ഥാനം ആരംഭിക്കുന്നതിന് തന്നെ കാരണക്കാരനായിരുന്നു ഹാര്‍വി വെയിന്‍സെറ്റയിന്‍. ഇയാള്‍ക്കെതിരെയുള്ള ശിക്ഷ മാര്‍ച്ച് 11 ന് വിധിക്കും.

5 മുതല്‍ 25 വര്‍ഷം വരെ ശിക്ഷ ലഭിക്കാനുള്ള കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. അതേസമയം ജീവപര്യന്തം ശിക്ഷ ലഭിക്കുമായിരുന്ന മൂന്ന് കേസുകള്‍ തെളിയിക്കാനായില്ല.

ഇയാള്‍ക്കെതിരെ നിരവധി വനിതകള്‍ രംഗത്ത് എത്തിയിരുന്നു. സിനിമകളിലേക്കുള്ള അവസരത്തിന് പ്രത്യുപകാരമായി ലൈംഗീക ബന്ധത്തിന് പ്രേരിപ്പിക്കുകയും വഴങ്ങാത്തവരെ ശാരീരികമായി കീഴ്‌പ്പെടുത്തുകയും ചെയ്യ്തു എന്നതായിരുന്നു ഹാര്‍വിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.

ഉഭയസമ്മതത്തോടെയാണ് ഇവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു ഹാര്‍വിയുടെ വാദം. എന്നാല്‍ കോടതി ഈ വാദത്തിനെ തള്ളികളയുകയായിരുന്നു.

എണ്‍പതിലേറെ വനിതകളായിരുന്നു ഹാര്‍വിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. നടി ആഞ്ജലീന ജോളിയടക്കമുള്ള താരങ്ങളാണ് ഹാര്‍വിക്കെതിരെ മീടുവുമായി രംഗത്ത് എത്തിയത്.

ഹോളിവുഡില്‍ ആരംഭിച്ച മീടു പ്രസ്ഥാനം ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. ഇന്ത്യയിലും നിരവധി സ്ത്രീകളാണ് തങ്ങള്‍ക്ക് നേരെയുണ്ടായ ലൈംഗീക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്ത് എത്തിയത്.

Newsdesk

Recent Posts

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

2 mins ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

12 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

20 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

21 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

23 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago