Ireland

ഐറിഷ് പാസ്‌പോർട്ട് റിന്യൂവൽ റിമൈൻഡർ സേവനം 2027 മുതൽ

ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും നിലവിലുള്ള പാസ്‌പോർട്ട് പുതുക്കുന്നവർക്കും ഈ സേവനം ലഭ്യമാകും. 2027 മുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കുകയോ പുതുക്കുകയോ ചെയ്യുന്നവർക്ക് ഇലക്ട്രോണിക് അറിയിപ്പുകൾ ലഭിക്കുന്നതിനായി opt-in ചെയ്യാം. ഇതിൽ പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിനുള്ള റിമൈൻഡറും ഉൾപ്പെടും.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

നിലവിൽ പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്ന വിവരം അറിയിക്കുന്ന പ്രത്യേക സംവിധാനമില്ല. യാത്രയ്ക്ക് മുമ്പ് പാസ്‌പോർട്ടിന്റെ കാലാവധി പരിശോധിക്കേണ്ടത് യാത്രക്കാരുടെ ഉത്തരവാദിത്വമാണ്. ഡാറ്റാ സംരക്ഷണ നിയമങ്ങൾ കണക്കിലെടുത്താണ് പുതിയ സംവിധാനം opt-in അടിസ്ഥാനത്തിൽ നടപ്പാക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ഹെലൻ മക്കന്റീ വ്യക്തമാക്കി. പത്ത് വർഷം മുമ്പ് പാസ്‌പോർട്ട് അയയ്ക്കാൻ ഉപയോഗിച്ച വിലാസമോ ഇമെയിൽ വിലാസമോ ഇപ്പോഴും ശരിയാണെന്ന് ഉറപ്പില്ലാത്തതിനാൽ അവ സ്വമേധയാ ഉപയോഗിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

പുതിയ സംവിധാനം 2027 മുതൽ പുതുതായി അനുവദിക്കുന്ന പാസ്‌പോർട്ടുകൾക്ക് മാത്രമേ ബാധകമാകൂ. അതിനാൽ അടുത്ത ഏതാനും വർഷങ്ങളിൽ കാലാവധി അവസാനിക്കുന്ന നിലവിലെ പാസ്‌പോർട്ടുകൾക്ക് ഈ റിമൈൻഡർ സംവിധാനം ലഭിക്കില്ല.

പുതിയ ഡിസൈനിലുള്ള ഐറിഷ് പാസ്‌പോർട്ട്

അടുത്തിടെ സർക്കാർ പുതിയ ഡിസൈനിലുള്ള ഐറിഷ് പാസ്‌പോർട്ടും പാസ്‌പോർട്ട് കാർഡും പുറത്തിറക്കിയിരുന്നു. ഏകദേശം €8 മില്യൺ ചെലവഴിച്ചാണ് പുതിയ സുരക്ഷാ സാങ്കേതികവിദ്യകളും പ്രിന്റിംഗ് സംവിധാനങ്ങളും ഡിസൈനുകളും അവതരിപ്പിച്ചത്.

പുതിയ പാസ്‌പോർട്ടിൽ ചുവന്ന കുറുക്കൻ, മുയൽ, പഫിൻ, പൈൻ മാർട്ടൻ, ബാഡ്ജർ, ബ്ലൂ ടിറ്റ്, ഓട്ടർ, റെഡ് സ്ക്വിറൽ, റോബിൻ തുടങ്ങിയ ഐറിഷ് വന്യജീവികളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോർട്ടിന്റെ കവർ പേജിൽ ഉയർത്തിയ മഷിയിൽ ഐറിഷ് വൂൾഫ്‌ഹൗണ്ടിന്റെ ചിത്രവും നൽകിയിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

1 hour ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

20 hours ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

20 hours ago

A New Calling: From long-standing volunteer commitment to Ordained Ministry — a journey shaped by purpose, responsibility and spiritual dedication

Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…

23 hours ago

ഐഒസി അയർലണ്ട് ലീവിംഗ്സർട്ടിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു

ഡബ്ലിൻ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലീവിംഗ് സർട്ടിൽ  ഉന്നത വിജയം നേടിയവരെയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ഇന്ത്യൻ ഓവർസീസ്…

23 hours ago

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

2 days ago