ജിബു ജേക്കബ് -സുരേഷ് ഗോപി ചിത്രമായമേ ഹൂം മൂസ യുടെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയൊന്നി കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കോൺഫിഡൻ്റ് ഗ്രൂപ്പ്& തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ.റോയ് ‘സി.ജെ.യും തോമസ് തിരുവല്ലയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിരവധി പ്രത്യേകതകളോടെ ഒരുക്കുന്ന ഈ ചിത്രം ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് മുതൽ രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടം വരെയുള്ള ഒരു കാലയളവിൽ അരങ്ങേറുന്ന താണ്ഒരു പാൻ ഇന്ത്യൻ സിനിമയുടെ ജോണറിൽപ്പെടുത്താവുന്ന ഈ ചിത്രത്തിൽ മുസ എന്ന മലപ്പുറത്തുകാരൻ്റെ ജീവിതകഥയാണ് പറയുന്നത്.
അതിശക്തമായ ഈ കഥാപാത്രത്തെ സുരേഷ് ഗോപി ഏറെ ഭദ്രമാക്കുന്നു.ഒരു നടൻ എന്ന നിലയിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഒരു കഥാപാത്രമാണ് മൂസ ഈ കാലയളവിലൂടെ മൂസയുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം, ഇൻഡ്യയിലെ നിരവധി അതിർത്തി പ്രദേശങ്ങളായ പഞ്ചാബിലെ വാഗാ ‘കാർഗിൽ, പുഞ്ച്, ജയ്പ്പൂർ, ഡൽഹി, മലപ്പുറം, പൊന്നാനി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളൊക്കെ ഈ ചിത്രത്തിന് പശ്ചാത്തലമാകുന്നുണ്ട്.
വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ അവതരിപ്പിക്കുകയാണന്ന് സംവിധായകനായജിബു ജേക്കബ് പറഞ്ഞു ‘നർമ്മവും പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഘടകങ്ങളാണ്.: ഇപ്പോൾ പ്രധാന ചർച്ചാ വിഷയമായിരിക്കുന്ന എല്ലാ സംഭവങ്ങളേയും ഈ ചിത്രം പരാമർശിക്കുന്നുണ്ട്.സുരേഷ് ഗോപിക്കു പുറമേ പുനം ബജ്വാ ‘അശ്വിനി റെഡ്ഢി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി സലിം കുമാർ, മേജർ രവി, ഹരീഷ് കണാരൻ, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.പതിനായിരത്തോളം പേരിൽ നിന്നും തെരഞ്ഞെടുന്ന നൂറിലധികം പുതുമുഖങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു’.
രൂപേഷ് റെയ്ൻ ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നു ‘റഫീഖ് അഹമ്മദ് ഹരി നാരായണൻ, സജാദ്, എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു.കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനാണ് ശ്രീനാഥ്വിഷ്ണു ശർമ്മഛായാഗ്രഹണവും സൂരജ്, ഈ ‘ എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സജിത് ശിവഗംഗ .മേക്കപ്പ് പ്രദീപ് രംuൻ’ കോസ്റ്റും – ഡിസൈൻ – നിസ്സാർ റഹ്മത്ത്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്ക്കർ,അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഷ ബിൽ ,സിൻ്റൊ, ബോബി.പ്രൊഡക്ഷൻ എക്സി കാട്ടീവ് – സഫി ആയൂർ.പ്രൊസക്ഷൻ കൺകോളർ’ സഞ്ജീവ് ചന്തിരൂർ ‘
ടൈറ്റിൽ ലോഞ്ച്: ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നത് ഏപ്രിൽ ഇരുപത് ബധനാഴ്ച്ച കൊച്ചിയിലെ മാര്യേട്ട് ഹോട്ടലിൽ വച്ചായിരുന്നു.വലിയ ജനാവലി യുടെ അകമ്പടിയോടെയാണ് ചടങ്ങ് അരങ്ങേറിയത്.: ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ ,സാമുഹ്യ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയ സമൂഹത്തിലെ നിരവധി പേർ പങ്കെടുത്തു.ആസിഫ് അലി, ഏ.കെ.സാജൻ, ഹരീഷ് കണാരൻ, മാത്യു ജോർജ്, (സെൻട്രൽപിക്ച്ചേഴ്‌സ് ) സോഫിയാ പോൾ, പി.എം.ഹാരിസ്, ഡോ.പോൾ വർഗീസ്,തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്. ഫോട്ടോ .അജിത്.വി.ശങ്കർ
വാഴൂർ ജോസ്.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…