തിരുവനന്തപുരം: സിൽവർലൈൻ സംവാദത്തിൽ പങ്കെടുക്കുമെന്ന് പദ്ധതിയെപ്പറ്റി ആദ്യ പഠനം നടത്തിയ റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് വർമ. ചീഫ് സെക്രട്ടറിയുടെ നിർദേശം അനുസരിച്ചാണ് സംവാദം എന്നാണ് അറിയിച്ചത്. ചീഫ് സെക്രട്ടറി ഇടപെട്ടതുകൊണ്ടാണ് പങ്കെടുക്കാമെന്ന് അറിയിച്ചത്. കെ–റെയിലാണ് സംവാദം നടത്തുന്നതെങ്കിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്നും അലോക് വർമ പറഞ്ഞു.
സിൽവർ ലൈനിനെക്കുറിച്ചു കെ–റെയിൽ പറയുന്നത് അടിമുടി കള്ളമാണെന്ന് കഴിഞ്ഞ ദിവസവും അലോക് വർമ ആരോപിച്ചിരുന്നു. പദ്ധതിയുടേതു തട്ടിക്കൂട്ടു ഡിപിആർ ആണ്. ജിയോളജിക്കൽ സർവേ നടത്തിയിട്ടില്ല. ഇത്രയും വലിയ തുകയ്ക്ക് ഈ പദ്ധതി വേണോ എന്നാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സില്‍വർലൈൻ പദ്ധതിക്കെതിരെ എതിർപ്പ് ഉയരുന്ന സാഹചര്യത്തിലാണ് പദ്ധതി നടത്തിപ്പുകാരായ കെ–റെയിൽ വിദഗ്ധരുടെ സംവാദം സംഘടിപ്പിക്കുന്നത്. സർക്കാർ നിർദേശം അനുസരിച്ചാണ് സംവാദം. ഏപ്രിൽ 28ന് മാസ്കറ്റ് ഹോട്ടലാണ് വേദി.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…