gnn24x7

കെ–റെയിലാണ് സംവാദം നടത്തുന്നതെങ്കിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് അലോക് വർമ

0
389
gnn24x7

തിരുവനന്തപുരം: സിൽവർലൈൻ സംവാദത്തിൽ പങ്കെടുക്കുമെന്ന് പദ്ധതിയെപ്പറ്റി ആദ്യ പഠനം നടത്തിയ റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് വർമ. ചീഫ് സെക്രട്ടറിയുടെ നിർദേശം അനുസരിച്ചാണ് സംവാദം എന്നാണ് അറിയിച്ചത്. ചീഫ് സെക്രട്ടറി ഇടപെട്ടതുകൊണ്ടാണ് പങ്കെടുക്കാമെന്ന് അറിയിച്ചത്. കെ–റെയിലാണ് സംവാദം നടത്തുന്നതെങ്കിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്നും അലോക് വർമ പറഞ്ഞു.

സിൽവർ ലൈനിനെക്കുറിച്ചു കെ–റെയിൽ പറയുന്നത് അടിമുടി കള്ളമാണെന്ന് കഴിഞ്ഞ ദിവസവും അലോക് വർമ ആരോപിച്ചിരുന്നു. പദ്ധതിയുടേതു തട്ടിക്കൂട്ടു ഡിപിആർ ആണ്. ജിയോളജിക്കൽ സർവേ നടത്തിയിട്ടില്ല. ഇത്രയും വലിയ തുകയ്ക്ക് ഈ പദ്ധതി വേണോ എന്നാലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സില്‍വർലൈൻ പദ്ധതിക്കെതിരെ എതിർപ്പ് ഉയരുന്ന സാഹചര്യത്തിലാണ് പദ്ധതി നടത്തിപ്പുകാരായ കെ–റെയിൽ വിദഗ്ധരുടെ സംവാദം സംഘടിപ്പിക്കുന്നത്. സർക്കാർ നിർദേശം അനുസരിച്ചാണ് സംവാദം. ഏപ്രിൽ 28ന് മാസ്കറ്റ് ഹോട്ടലാണ് വേദി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here