gnn24x7

പൂരം പ്രദർശനത്തിൽ തുടർച്ചയായി ജിഎസ്‌ടി റെയ്‌ഡ്; ദേവസ്വങ്ങൾ ഉന്നതതല പൊലീസ് ആലോചന യോഗം ബഹിഷ്ക്കരിച്ചു

0
132
gnn24x7

തൃശൂർ: പൂരം പ്രദർശനത്തിൽ തുടർച്ചയായി ജിഎസ്‌ടി റെയ്‌ഡ് നടത്തിയതിനെത്തുടർന്നു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ പൂരത്തിനു മുന്നോടിയായുള്ള ഉന്നതതല പൊലീസ് ആലോചന യോഗം ബഹിഷ്ക്കരിച്ചു. ദേവസ്വങ്ങൾ അടിയന്തര യോഗം ചേർന്നു. തകർന്നു തരിപ്പണമായ പൂരം കച്ചവടക്കാർക്കു തുടർച്ചയായി ജിഎസ്ടിയുടെ പേരിൽ വൻ പിഴ ചുമത്തുന്നതു അംഗീകരിക്കാനാകില്ലെന്നു ദേവസ്വങ്ങൾ വ്യക്തമാക്കി. പ്രദർശനത്തിലെ ലാഭംകൊണ്ടാണു പൂരം നടത്തുന്നത്. ഈ സമയത്തുള്ള വേട്ടയാടൽ അംഗീകരിക്കാനാകില്ല. പൂരം നടത്തേണ്ടതു തങ്ങളുടെ മാത്രം ബാധ്യതയല്ലെന്നും ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി.

കലക്ടർ രണ്ടു ദിവസമായി സ്വീകരിക്കുന്നതും നിഷേധാത്മക നിലപാടാണ്. ബാരിക്കേഡുകൾ ഉണ്ടാക്കേണ്ട ബാധ്യതപോലും ദേവസ്വം വഹിക്കണമെന്നാണു പറയുന്നത്. ക്ഷേത്രത്തിലെ നടവരവുപോലും വളരെ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പ്രയാസമാണെന്നറിയിച്ചപ്പോൾ, എന്നാൽ പൂരം വേണ്ടെന്ന നിലപാടു വരെ കലക്ടർ സ്വീകരിച്ചു. ഇങ്ങനെ അവഗണന സഹിച്ചുകൊണ്ടു ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ടു പോകാനാകില്ല.

സർക്കാർ സ്വീകരിച്ച ക്രിയാത്മക നിലപാട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. സ്ഥലം എംഎൽഎ പി.ബാലചന്ദ്രനെ ഇതുവരെ ഒരു യോഗത്തിനു പോലും കലക്ടർ വിളിച്ചിട്ടില്ലെന്നു ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. പൂരത്തേക്കുറിച്ചു ഒന്നുമറിയാത്തവർ എടുക്കുന്ന തീരുമാനം അടിച്ചേൽപ്പിക്കാനാണു നോക്കുന്നത്. പൊലീസ് ഉന്നതല യോഗത്തിൽനിന്നു വിട്ടുനിൽക്കുന്നതു പൊലീസുമായുള്ള പ്രശ്നം കൊണ്ടല്ല‌. പൊലീസുമായി മികച്ച സഹകരണമാണു തുടരുന്നതെന്നും ദേവസ്വങ്ങൾ വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here