gnn24x7

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എഎപിക്കും ട്വന്റി20ക്കും ഒറ്റ സ്ഥാനാർഥി: സാബു ജേക്കബ്

0
161
gnn24x7

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി20യും ആംആദ്മി പാർട്ടിയും ഒരുമിക്കും. രണ്ടു പാർട്ടിക്കും ഒറ്റ സ്ഥാനാർഥിയായിരിക്കും ഉണ്ടാവുക എന്ന് ട്വന്റി20 ചെയർമാൻ സാബു ജേക്കബ് വെളിപ്പെടുത്തി. തൃക്കാക്കരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്വന്റി20 മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 10.18% വോട്ടു നേടിയാണ് ട്വന്റി20 നാലാം സ്ഥാനത്തായത്. പി.ടി.തോമസ് അന്തരിച്ച ഒഴിവിൽ ആറു മാസത്തിനകം ഇവിടെ പുതിയ എംഎൽഎ വരേണ്ടതിനാൽ അടുത്ത മാസം തന്നെ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതുന്നത്. പി.ടി.തോമസ് 14,329 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. യുഡിഎഫിന് 43.82 % വോട്ട് ലഭിച്ചപ്പോൾ, എൽഡിഎഫിന് 33.32 %, എൻഡിഎക്ക് 11.34 % എന്നിങ്ങനെയാണ് വോട്ടു നേടാനായത്.

പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആംആദ്മിയുണ്ടാക്കിയ നേട്ടം കേരളത്തിൽ ഒരു വിഭാഗം പ്രതീക്ഷയോടെയാണ് കാണുന്നത്. മികച്ച ഒരു നേതൃത്വം വന്നാൽ കേരളത്തിൽ നിർണായക ശക്തിയാകാൻ ആംആദ്മിക്കു സാധിക്കും എന്നാണ് വിലയിരുത്തൽ. ട്വന്റി20 ക്ക് ഒപ്പം ചേർന്നു മൽസരിക്കുന്ന സാഹചര്യമുണ്ടായാൽ തൃക്കാക്കര മണ്ഡലത്തിൽ മികച്ച ശതമാനം വോട്ടുറപ്പിക്കാൻ ആം ആദ്മിക്കു സാധിച്ചേക്കും. വോട്ടുനിലയിൽ ഫലത്തിൽ ഇത് ഇടതുമുന്നണിക്കാകും നേട്ടമാകുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here