Entertainment

ജിബു ജേക്കബ് – സുരേഷ് ഗോപി ചിത്രം മേ ഹൂം മൂസ ആരംഭിച്ചു

ജിബു ജേക്കബ് -സുരേഷ് ഗോപി ചിത്രമായമേ ഹൂം മൂസ യുടെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയൊന്നി കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കോൺഫിഡൻ്റ് ഗ്രൂപ്പ്& തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ഡോ.റോയ് ‘സി.ജെ.യും തോമസ് തിരുവല്ലയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിരവധി പ്രത്യേകതകളോടെ ഒരുക്കുന്ന ഈ ചിത്രം ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് മുതൽ രണ്ടായിരത്തി പത്തൊമ്പതുകാലഘട്ടം വരെയുള്ള ഒരു കാലയളവിൽ അരങ്ങേറുന്ന താണ്ഒരു പാൻ ഇന്ത്യൻ സിനിമയുടെ ജോണറിൽപ്പെടുത്താവുന്ന ഈ ചിത്രത്തിൽ മുസ എന്ന മലപ്പുറത്തുകാരൻ്റെ ജീവിതകഥയാണ് പറയുന്നത്.

അതിശക്തമായ ഈ കഥാപാത്രത്തെ സുരേഷ് ഗോപി ഏറെ ഭദ്രമാക്കുന്നു.ഒരു നടൻ എന്ന നിലയിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഒരു കഥാപാത്രമാണ് മൂസ ഈ കാലയളവിലൂടെ മൂസയുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം, ഇൻഡ്യയിലെ നിരവധി അതിർത്തി പ്രദേശങ്ങളായ പഞ്ചാബിലെ വാഗാ ‘കാർഗിൽ, പുഞ്ച്, ജയ്പ്പൂർ, ഡൽഹി, മലപ്പുറം, പൊന്നാനി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളൊക്കെ ഈ ചിത്രത്തിന് പശ്ചാത്തലമാകുന്നുണ്ട്.

വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ അവതരിപ്പിക്കുകയാണന്ന് സംവിധായകനായജിബു ജേക്കബ് പറഞ്ഞു ‘നർമ്മവും പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഘടകങ്ങളാണ്.: ഇപ്പോൾ പ്രധാന ചർച്ചാ വിഷയമായിരിക്കുന്ന എല്ലാ സംഭവങ്ങളേയും ഈ ചിത്രം പരാമർശിക്കുന്നുണ്ട്.സുരേഷ് ഗോപിക്കു പുറമേ പുനം ബജ്വാ ‘അശ്വിനി റെഡ്ഢി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി സലിം കുമാർ, മേജർ രവി, ഹരീഷ് കണാരൻ, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.പതിനായിരത്തോളം പേരിൽ നിന്നും തെരഞ്ഞെടുന്ന നൂറിലധികം പുതുമുഖങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു’.

രൂപേഷ് റെയ്ൻ ഈ ചിത്രത്തിൻ്റെ രചന  നിർവ്വഹിച്ചിരിക്കുന്നു ‘റഫീഖ് അഹമ്മദ് ഹരി നാരായണൻ, സജാദ്, എന്നിവരുടെ വരികൾക്ക്‌ ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു.കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലൂടെ ഏറെ  ശ്രദ്ധേയനാണ് ശ്രീനാഥ്വിഷ്ണു ശർമ്മഛായാഗ്രഹണവും സൂരജ്, ഈ ‘ എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സജിത് ശിവഗംഗ .മേക്കപ്പ് പ്രദീപ് രംuൻ’ കോസ്റ്റും – ഡിസൈൻ – നിസ്സാർ റഹ്മത്ത്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് ഭാസ്ക്കർ,അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഷ ബിൽ ,സിൻ്റൊ, ബോബി.പ്രൊഡക്ഷൻ എക്സി കാട്ടീവ് – സഫി ആയൂർ.പ്രൊസക്ഷൻ കൺകോളർ’ സഞ്ജീവ് ചന്തിരൂർ ‘

ടൈറ്റിൽ ലോഞ്ച്: ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നത് ഏപ്രിൽ ഇരുപത് ബധനാഴ്ച്ച കൊച്ചിയിലെ മാര്യേട്ട് ഹോട്ടലിൽ വച്ചായിരുന്നു.വലിയ ജനാവലി യുടെ അകമ്പടിയോടെയാണ് ചടങ്ങ് അരങ്ങേറിയത്.: ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ ,സാമുഹ്യ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയ സമൂഹത്തിലെ നിരവധി പേർ പങ്കെടുത്തു.ആസിഫ് അലി, ഏ.കെ.സാജൻ, ഹരീഷ് കണാരൻ, മാത്യു ജോർജ്, (സെൻട്രൽപിക്ച്ചേഴ്‌സ് ) സോഫിയാ പോൾ, പി.എം.ഹാരിസ്, ഡോ.പോൾ വർഗീസ്,തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്. ഫോട്ടോ .അജിത്.വി.ശങ്കർ

വാഴൂർ ജോസ്.

Newsdesk

Recent Posts

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

മീത്തിലെ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. 57 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഭാര്യ -Gigi, മകൻ-…

1 hour ago

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

8 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

14 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

15 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

16 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

16 hours ago