Entertainment

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ മോഹനവള്ളി ആരംഭിച്ചു

ഓരോ മനുഷ്യൻ്റേയും ജീവിതത്തിൽ വള്ളിക്കെട്ടുകൾ അരങ്ങേറാറുണ്ട്. ഇവിടെ തനിനാട്ടുമ്പുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് മോഹിച്ചു പിടിച്ചത് സുന്ദരമായ മോഹന വള്ളി എന്ന കുരുക്കാണ്. പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആ കുരുക്ക് ഏറ്റെടുത്തു. അത് അഴിക്കാനുള്ള ശ്രമത്തിൻ്റെ രസാകരമായ മുഹൂർത്തങ്ങളുടെ ചലച്ചിത്രാവിഷ്‌കാരണമാണ് മോഹനവള്ളി എന്ന ചിത്രം.

ഹൊറർ, ഫാൻ്റെസി, ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ഉമേഷ്.എസ്.നായർ സംവിധാനം ചെയ്യുന്നു. സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നീ സംവിധായകർ ക്കൊപ്പം പ്രവർത്തിച്ചു  കൊണ്ടാണ് ഉമേഷ് സംവിധായകനിരയിലേക്കെത്തുന്നത്.

ജെ.സ്റ്റുഡിയോസ് & എ2എ മൂവി സ്റ്റുഡിയോസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ജൂലായ് പന്ത്രണ്ട് ഞായറാഴ്ച്ച ആരംഭം കുറിച്ചു. കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ യാണ് ആരംഭം കുറിച്ചത്. പ്രശസ്‌ത സംവിധായകൻ സഞ്ജീവ് ശിവനാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പും നൽകി. പിന്നീട് നടന്ന ചിത്രീകരണത്തിൽ അസീസ് നെടുമങ്ങാട് ആദ്യ ഷോട്ടിൽ അഭിനയിച്ചു. സംവിധായകൻ ലിയോ തദേവൂസ്, ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു.

സമീപകാലത്ത് പ്രേഷകശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങിയ അസീസ് നെടുമങ്ങാടണ് കേന്ദ്ര കഥാപാത്രമായ പ്രേമ ദാസനെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാരപിള്ള, ശ്രീജാരവി, വിജയ് മുത്തു, അബിൻബിനോ, ശശാങ്കൻ മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന-രാഹുൽ കല്യാൺ.

സംഗീതം- അർക്കാഡോ.

ഛായാഗ്രഹണം -സുധീർ സുരേന്ദ്രൻ.

എഡിറ്റിംഗ് – സുനേഷ് സെബാസ്റ്റ്യൻ.

കലാ സംവിധാനം – മകേഷ് മോഹൻ.

മേക്കപ്പ് – സിജേഷ് കൊങ്ങോട്ടി.

കോസ്റ്റ്യൂം ഡിസൈൻ – അരവിന്ദ് . കെ ആർ.

സൗണ്ട് മിക്സിംഗ് – എം ആർ. രാജാകൃഷ്ണൻ.

സൗണ്ട് ഡിസൈൻ – ആശിഷ് ജോസ് ഇല്ലിക്കൽ.

ഡിസൈൻ – യെല്ലോടൂത്ത്.

മാർക്കറ്റിംഗ് – ഒപ്റ.

സ്റ്റിൽസ് – വിഷ്‌ണു. ആർ. ഗോവിന്ദ്.

പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ് – കമലാക്ഷൻ പയ്യന്നൂർ അനിൽ അൻസാദ്.

പ്രൊഡക്‌ഷൻ കൺട്രോളർ – ശശി പൊതുവാൾ.

പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ് 

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Sub Editor

Recent Posts

ബ്രിട്ടീഷ് – ഐറീഷ് ഡോക്ടർമാരുടെ വിവാഹത്തിൽ മുഖ്യ അതിഥിയായി കേരളത്തിന്റെ മുഖ്യമന്ത്രി V.D സതീശൻ

കൊച്ചി : നൂറോളം ബ്രിട്ടീഷ് ആരോഗ്യമേഖലയിലെ ഡോക്ടർമാരടക്കമുള്ള അതിഥികൾ പങ്കെടുത്ത, Dr. Jerome Linkwinstar ൻറെയും Dr.Jeniya Jerry യുടെയും…

5 hours ago

2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

വാഷിംഗ്ടൺ ഡി.സി: ടൈം  മാഗസിൻ പുറത്തിറക്കിയ 2026-ലെ നിർബന്ധമായും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വേരുകളുള്ള മൂന്ന് എഴുത്തുകാരുടെ…

15 hours ago

യേശു ക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ

യേശുക്രിസ്തുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന 'സുഡേറിയം ഓഫ് ഒവിയേഡോ' …

16 hours ago

ലൈംഗികാതിക്രമ ആരോപണം; കാലിഫോർണിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗം ജിമ്മി ഗോമസ് രാജിവെക്കുന്നു

വാഷിംഗ്ടൺ: ലൈംഗികാതിക്രമം നടത്തിയതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായി ഹൗസ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ യുഎസ് ജനപ്രതിനിധി സഭാംഗം…

16 hours ago

സിയാറ്റിൽ നാഷണൽ നോർഡിക് മ്യൂസിയത്തിൽ ജീവനക്കാരുടെ സമരം

സിയാറ്റിൽ: സിയാറ്റിലിലെ ബല്ലാർഡിലുള്ള നാഷണൽ നോർഡിക് മ്യൂസിയത്തിലെ ജീവനക്കാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മ്യൂസിയത്തിലെ എക്സിബിറ്റ് ഡിസൈനറും…

16 hours ago

യു.എസ് ഗ്രീൻ കാർഡ് ഉടമകളുടെ വിദേശയാത്ര: തിരിച്ചുവരവിനുള്ള രേഖകളും സമയപരിധിയും

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ സ്ഥിരതാമസക്കാർ (ഗ്രീൻ കാർഡ് ഉടമകൾ) വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട യാത്രാ സമയപരിധികളെയും രേഖകളെയും കുറിച്ചുള്ള…

16 hours ago