കൊച്ചി: മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച അപേക്ഷ നല്‍കിയത്.
അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചെന്നാണ് കേസ്. കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളാണ് പിന്‍വലിക്കാന്‍ അനുമതി തേടിയത്.
കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു, കേസ് കോടതിയുടെ അനുമതിയോടെ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ അപേക്ഷയില്‍ പറഞ്ഞിരിക്കുകയാണ്.
കേസ് പിന്‍വലിക്കുവാനായി മോഹന്‍ലാല്‍ നേരത്തെ അപേക്ഷകള്‍ നല്‍കിയിരുന്നു. 2016 ജനുവരി 31നും 2019 സെപ്തംബര്‍ 20നുമായിരുന്നു അപേക്ഷകള്‍ നല്‍കിയത്. 2019 ഓഗസ്റ്റില്‍ ചീഫ് വൈല്‍ഡ് വാര്‍ഡനും കേസ് സംബന്ധിച്ച് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് വിവരം.
2012ലാണ് തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍നിന്നു ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴുവര്‍ഷത്തിനുശേഷം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
മൂന്നുപ്രാവശ്യം മോഹന്‍ലാലിന് അനുകൂലമായിട്ടായിരുന്നു വനംവകുപ്പ് നിലപാടെടുത്ത്. എന്നാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹന്‍ലാലിനെതിരെ ഒടുവില്‍ വനംവകുപ്പ് ചുമത്തിയിരിക്കുന്നത്. തൊണ്ടിമുതല്‍ ഇല്ലാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി 2026 ഫെബ്രുവരി 28 വരെ നീട്ടി. രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിൽ ഇമിഗ്രേഷൻ സർവീസസ് നിലവിൽ…
ബെംഗളൂരു: ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകം ടാക്സ്…
സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖല ഇന്ന് വൈകുന്നേരം കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാർലോ, ഡബ്ലിൻ,…
ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ്…
മലയാളികളുടെ പ്രിയപ്പെട്ട 'സിത്തുമണി', ഗായിക സിത്താര കൃഷ്ണകുമാർ അയർലണ്ടിലെത്തുന്നു. "Sithara's Project Malabaricus" ബാൻഡ് ഒരുക്കുന്ന മ്യൂസിക് ഷോ ഡബ്ലിനിലും…
What Makes Modern Online Casinos So Popular Online casino sites have become one of the…