മണി ഹീസ്റ്റ് പാര്‍ട്ട് 4 എത്തുന്നു. കഴിഞ്ഞ ദിവസം എത്തിയ ട്രെയിലര്‍ ഇതുവരെയുള്ള എപ്പിസോഡുകളേക്കാള്‍ സസ്‌പെന്‍സ് നിറഞ്ഞതായിരിക്കുമെന്നാണ് പ്രതികരണങ്ങള്‍. സംവിധായകനായ അലക്‌സ് പിന ഞെട്ടിക്കാന്‍ തീരുമാനിച്ച് തന്നെ ഇറങ്ങിതിരിച്ചിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്റുകള്‍.
മൂന്ന് സീസണും കണ്ട് നൂറ് ഫാന്‍സ് തിയറികളുണ്ടാക്കിയവര്‍ക്ക് പോലും പിടികൊടുക്കില്ല നാലാം സീസണ്‍ എന്നാണ് അഭിപ്രായം ഉയരുന്നത്.
ഏപ്രില്‍ 3നാണ് പുതിയ സീസണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ തുടങ്ങുക.
നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും ഹിറ്റ് സീരിസുകളിലൊന്നാണ് സ്പാനിഷ് സീരിസായ മണി ഹീസ്റ്റ്. ആദ്യ രണ്ട് എപ്പിസോഡുകള്‍ ആന്റിന 3യില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് മണി ഹീ്സ്റ്റ് നെറ്റിഫ്‌ളിക്‌സിലെത്തുന്നത്. മൂന്നാമത്തെ സീസണ്‍ മുതല്‍ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനല്‍ സീരിസായി എത്തിയ മണി ഹീ്‌സ്റ്റിന് വളരെ പെട്ടെന്ന് തന്നെ ലോകം മുഴുവന്‍ ആരാധകരായി. 34 മില്യണ്‍ പേരാണ് ഇതുവരെ നെറ്റ്ഫ്‌ളിക്‌സില്‍ മണി ഹീസ്റ്റ് കണ്ടത്.
പ്രേക്ഷകന്റെ ചിന്തകള്‍ക്കപ്പുറത്തേക്ക് നില്‍ക്കുന്ന സസ്‌പെന്‍സും ട്വിസ്റ്റുകളും കൊണ്ട് ഞെട്ടിപ്പിച്ച മണി ഹീസ്റ്റ് മൂന്നാമത്തെ സീസണോടെ അവസാനിപ്പിക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷെ നാലാം സീസണ്‍ വരുമെന്ന് നെറ്റ്ഫ്‌ളിക്‌സ് തന്നെ അറിയിച്ചിരുന്നു.
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…