Categories: Kerala

വൈകിട്ട് ആറ് മണിക്ക് ശേഷം നടക്കുന്ന സമരങ്ങളിൽ വനിതകൾ പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി വനിതാ ലീഗ്​ നേതൃത്വം

കോഴിക്കോട്​: വൈകിട്ട് ആറ് മണിക്ക് ശേഷം നടക്കുന്ന സമരങ്ങളിൽ വനിതകൾ പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി വനിതാ ലീഗ്​ നേതൃത്വം. ഇക്കാര്യം വിശദീകരിച്ച്​ വനിതാ ലീഗ് നേതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പില്‍ ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബീന റഷീദ് പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശം പുറത്ത് വന്നു.

ബംഗ്ലുരുവില്‍ നടന്ന ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് വനിതകള്‍ രാത്രി കാലങ്ങളില്‍ നടക്കുന്ന ശാഹീന്‍ ബാഗ് മോഡല്‍ സമരങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന നിര്‍ദേശമുണ്ടായത്. ഇക്കാര്യം അറിയിക്കാന്‍ ലീഗ് നേതൃത്വം നൂര്‍ബീന റഷീദിനെ ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ്​ സംസ്ഥാനത്തെ വനിതാ ലീഗ് നേതാക്കളുടെ ഗ്രൂപ്പില്‍ നൂര്‍ബീന റഷീദ് ഇക്കാര്യം അറിയിച്ചത്​.

പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു രാത്രികാല സമരം വിലക്കിയ വിവരം വാട്സ് അപ് ഗ്രൂപ്പില്‍ നൂര്‍ബീന റഷീദ് പങ്ക് വെച്ചത്. സമരങ്ങളിലെ വനിതാ പ്രാതിനിധ്യം സംബന്ധിച്ച്​ മതനേതൃത്വങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. ചിലർ പരസ്യമായി തന്നെ വനിതകളുടെ പ്രാതിനിധ്യത്തിനെതിരെ രംഗത്ത്​ വരികയും ചെയ്​തു. ഈ സാഹചര്യത്തിലാണ്​ വനിതാ ലീഗി​​​െൻറ പുതിയ നിർദേശം.

Newsdesk

Recent Posts

Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ആഗസ്റ്റ് മാസത്തിലെ മലയാളം mass (Roman) 16ന്

ആഗസ്റ്റ് മാസത്തിലെ  മലയാളം mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ആഗസ്റ്റ്…

4 hours ago

അയർലണ്ടിൽ ചൂട് കനക്കും; 13 കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ്

അയർലണ്ടിന്റെ 13 കൗണ്ടികളിൽ ഉയർന്ന താപനിലയെ തുടർന്ന് Met Éireann സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ലെയിൻസ്റ്റർ മേഖലയിലെ മുഴുവൻ…

6 hours ago

ഓപ്പറേഷൻ ത്രാൾഫുൾ പായ്ക്കപ്പ്

ജയസൂര്യയെ നായകനാക്കി പ്രശസ്തസംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നഹൈ വോൾട്ടേജ് ത്രില്ലർ ചിത്രമായ ഓപ്പറേഷൻ ത്രാൾ…

10 hours ago

ലൂക്കൻ മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം ഓഗസ്റ്റ് 22ന്

ഡബ്ലിനിലെ ലൂക്കൻ മലയാളി കമ്മ്യൂണിറ്റി (LMC) സംഘടിപ്പിക്കുന്ന ഓണാഘോഷം 2026 ഓഗസ്റ്റ് 22 ശനിയാഴ്ച ടാലയിലെ Kilnamanagh Hall-ൽ നടക്കും.…

11 hours ago

അയർലണ്ടിൽ ഇന്ന് ഭാഗിക സൂര്യഗ്രഹണം; ഗ്രഹണം വീക്ഷിക്കുന്നവർ ജാഗ്രത പാലിക്കാൻ HSE മുന്നറിയിപ്പ്

അയർലണ്ടിൽ ഇന്ന്, ഓഗസ്റ്റ് 12 ബുധനാഴ്ച, അപൂർവമായ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ചന്ദ്രൻ സൂര്യന്റെ ഭൂരിഭാഗം ഭാഗവും മറയ്ക്കുന്ന തരത്തിലുള്ള…

15 hours ago

ഇന്ധനവില വീണ്ടും ഉയരുന്നു; എക്സൈസ് തീരുവ വർധന നീട്ടിവയ്ക്കണമെന്ന് ആവശ്യം

അയർലണ്ടിൽ ഇന്ധനവില തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ, ഇന്ധനത്തിന്റെ എക്സൈസ് തീരുവയിലെ താൽക്കാലിക ഇളവുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കം നീട്ടിവയ്ക്കണമെന്ന് പ്രതിപക്ഷ…

1 day ago