സെര്‍ബിയയിലും വത്തിക്കാനിലും ആദ്യകൊറോണ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 43 കാരനാണ് സെര്‍ബിയയില്‍ കൊറോണ പിടിപെട്ടത്. ഇയാള്‍ ബുദാപെസ്റ്റിലേക്ക് യാത്ര ചെയ്തു വന്നതിന് ശേഷമാണ് രോഗലക്ഷണം കാണിച്ചു തുടങ്ങിയത്. ആരോഗ്യ മന്ത്രിയായ സ്ലാത്തിബോര്‍ ലോണ്‍കാറാണ് വെള്ളിയാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
വത്തിക്കാനില്‍ കൊറോണ കേസ് സ്ഥിരീകരിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനിലെ വിദേശകാര്യ മന്ത്രിയുടെ ഉപദേശകന്‍ കൊറോണ ബാധിച്ച് മരിച്ചു. ഇറാനില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 107 ആയി ഉയര്‍ന്നിട്ടുണ്ട്. അതില്‍ 3,513 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.
അതേസമയം ഇന്ത്യയില്‍ 31 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. 129 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിനിടെ ദക്ഷിണകൊറിയയില്‍ 518 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 6284 ആയി. 42 പേരാണ് ദക്ഷിണകൊറിയയില്‍ മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ അധികവും പ്രായമേറിയവരാണ്.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…