gnn24x7

വത്തിക്കാനിലും ആദ്യകൊറോണ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു

0
171
gnn24x7

സെര്‍ബിയയിലും വത്തിക്കാനിലും ആദ്യകൊറോണ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 43 കാരനാണ് സെര്‍ബിയയില്‍ കൊറോണ പിടിപെട്ടത്. ഇയാള്‍ ബുദാപെസ്റ്റിലേക്ക് യാത്ര ചെയ്തു വന്നതിന് ശേഷമാണ് രോഗലക്ഷണം കാണിച്ചു തുടങ്ങിയത്. ആരോഗ്യ മന്ത്രിയായ സ്ലാത്തിബോര്‍ ലോണ്‍കാറാണ് വെള്ളിയാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

വത്തിക്കാനില്‍ കൊറോണ കേസ് സ്ഥിരീകരിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ വിദേശകാര്യ മന്ത്രിയുടെ ഉപദേശകന്‍ കൊറോണ ബാധിച്ച് മരിച്ചു. ഇറാനില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 107 ആയി ഉയര്‍ന്നിട്ടുണ്ട്. അതില്‍ 3,513 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

അതേസമയം ഇന്ത്യയില്‍ 31 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. 129 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിനിടെ ദക്ഷിണകൊറിയയില്‍ 518 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 6284 ആയി. 42 പേരാണ് ദക്ഷിണകൊറിയയില്‍ മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ അധികവും പ്രായമേറിയവരാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here