gnn24x7

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ.പി. യോഹന്നാൻ അന്തരിച്ചു

0
556
gnn24x7

ഡാലസ് (യു.എസ്.എ): ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത (കെ.പി. യോഹന്നാൻ) അന്തരിച്ചു. യു.എസ്സിലെ ടെക്സാസിൽ പ്രഭാത സവാരിക്കിടെ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു.

ഇന്ത്യൻ സമയം ചൊവ്വാഴ്‌ച വൈകീട്ട് 05.25നായിരുന്നു അപകടം. അജ്ഞാതവാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യോഹന്നാൻ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്.

1950 മാർച്ച് എട്ടിന് നിരണം കടപ്പിലാരിൽ കുടുംബത്തിലാണ് യോഹന്നാൻ ജനിച്ചത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7