Entertainment

‘സ്താനാർത്തി ശ്രീക്കുട്ടൻ’ ആരംഭിച്ചു.

നിരവധി കൗതുകങ്ങളോടെ എത്തുന്ന പുതിയ ചിത്രമാണ് “സ്താനാർത്തി ശ്രീക്കുട്ടൻ”.ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം.എ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്നു.

ഒക്ടോബർ ഇരുപത് വ്യാഴാഴ്ച്ച കൊച്ചിയിലെ ബ്രഹ്മപുരം ഗവ.യു.പി.സ്ക്കൂളിൽ നടന്നും നിർമ്മാതാവുമായ വിജയ് ബാബു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച തോടെയായിരുന്നു ചിത്രീകരണത്തിന് ആരംഭം കുറിച്ചത്.

നിർമ്മാതാവ് നിശാന്ത് പിള്ള ഫസ്റ്റ് ക്ലാപ്പും നൽകി.ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ശ്രീക്കുട്ടൻ, അമ്പാടി എന്നിങ്ങനെ രണ്ടു കുട്ടികളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവരാണ് യഥാക്രമംശ്രീക്കുട്ടൻ, അമ്പാടി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പഠനത്തിൽ പിന്നാക്കമുള്ള ശ്രീക്കുട്ടനും, സമർത്ഥനായ അമ്പാടിയും തമ്മിലുള്ള സംഘർഷമാണ് രസാ കരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നത്.അജു വർഗീസ്, ജോണി ആൻ്റണി, സൈജുക്കുറുപ്പ് ,എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്,രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന താരങ്ങളാണ്.ഇവർക്കു പുറമേ നിരവധി കുട്ടികളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.രചന – മുരളി കൃഷ്ണൻ.ആനന്ദ് മന്മഥൻ, കൈലാഷ്.എസ്. ഭവൻ, വിനേഷ് വിശ്വനാഥ്,വിനായക് ശശികുമാർ മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണൻ എന്നിവരുടെ വരികൾക്ക് പി-എസ് ജയ ഹരി സംഗീതം പകർന്നിരിക്കുന്നു

അനുപ് .വി .ശൈലജ ഛായാഗ്രഹണവും കൈലാഷ്.എസ്. ഭവൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -അനീഷ് ഗോപാൽ, മേക്കപ്പ് – രതീഷ് പുൽപ്പള്ളി.കോസ്റ്റ്യും – ഡിസൈൻ – ബ്യൂസി .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ദർശ് പിഷാരടി .അസ്സോസ്സിയേറ്റ് ഡയറക്റ്റേഴ്സ് -ദേവിക, ചേതൻ,ഫിനാൻസ് – കൺട്രോളർ- നിസ്സാർ വാഴക്കുളം.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -കിഷോർ പ്യാക്കാട്ടിരി .പ്രൊഡക്ഷൻ കൺട്രോളർ-ബിജു കടവൂർ.

വാഴൂർ ജോസ്.

ഫോട്ടോ – ആഷിക്ക് ബാബു.

Newsdesk

Recent Posts

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

18 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

20 hours ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

21 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

22 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

1 day ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

2 days ago