ലണ്ടന്‍: എഴുപത്തിമൂന്നാമത് ബാഫ്ത (ബ്രട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്) പുരസ്‌ക്കാര വേദിയില്‍ നേട്ടങ്ങള്‍ കൊയ്ത് 1917. മികച്ച ചിത്രം, സംവിധായകന്‍ തുടങ്ങി ഏഴിലധികം പുരസ്‌ക്കാരങ്ങളാണ് 1917 സ്വന്തമാക്കിയത്.
ജോക്കറിലെ അഭിനയത്തിലൂടെ യോക്വിന്‍ ഫീനിക്‌സാണ് മികച്ച നടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയത്. ജൂഡിയിലെ പ്രകടനത്തിലൂടെ റെനെ സെല്‍വെഗര്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടി.
ബ്രാഡ് പീറ്റാണ് സഹനടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയത്. ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയമാണ് ബ്രാഡ് പീറ്റിനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.
മാര്യേജ് സ്റ്റോറിയിലൂടെ ലോറ ഡോര്‍ണ്‍ സഹനടിക്കുള്ള പുരസ്‌ക്കാരവും നേടി. മികച്ച ചിത്രം, മികച്ച ബ്രിട്ടന്‍ സിനിമ എന്നിവയ്ക്കുള്ള പുരസ്‌ക്കാരം 1917നായിരുന്നു. ചിത്രത്തിലൂടെ സാം മെന്റസ് മികച്ച സംവിധായകനുള്ള പുരസ്‌ക്കാരവും നേടി.
സ്‌പെഷ്യല്‍ എഫക്റ്റ്, സൗണ്ട്, ഛായാഗ്രഹണം, പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങിയവയ്ക്കാണ് 1917 അവാര്‍ഡുകള്‍ സ്വന്തമാക്കിയത്.
പര്‍സ്യുട്ടിനാണ് മികച്ച അന്യഭാഷ ചിത്രത്തിനുള്ള പുരസ്‌ക്കാരം. ഫോര്‍ സാമയാണ് മികച്ച ഡോക്യുമെന്ററി.
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…
വാഷിംഗ്ടൺ: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് മുൻ പ്രഥമ വനിത മെലാനിയ…
സന്തോഷ് പിള്ളൈ (ഡാളസ്) ഡാളസ്: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. യവന ദേവനായ…
ഡബ്ലിനിൽ നിന്ന് വെറും 30 മിനിറ്റ് ഡ്രൈവ് മാത്രം അകലെയുള്ള ലിയോൺസിലെ ഗ്രാമം , 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഒരു…