കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിങ് ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. രണ്ട് ആഴ്ചയോളമായി സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജുമടക്കമുള്ള സംഘം ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയായിരുന്നു.
ജോര്‍ദാനില്‍ കര്‍ഫ്യൂ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് സിനിമയുടെ ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചത്. നേരത്തെ ചിത്രീകരണത്തിനുള്ള അനുമതി ജോര്‍ദാന്‍ റദ്ധാക്കിയിരുന്നു.
ഇതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നിരുന്നു.
ഇതിനിടെ ചിത്രീകരണ സംഘത്തിന്റെ വിസാകാലാവധി അവസാനിക്കാനായതും ആശങ്കയുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്ക് തിരിച്ച് വരാന്‍ കഴിയാതെ അകപ്പെട്ടു പോയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് മെയില്‍ അയച്ചിരുന്നു.
തുടര്‍ന്ന് ബി ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.ഇതിന് പിന്നാെല നടനും എം.പിയുമായ സുരേഷ് ഗോപിയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും പ്രശ്‌നത്തില്‍ അദ്ദേഹം സജീവമായി ഇടപെടുകയും ഏപ്രില്‍ 8- നു തീരുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ വിസയുടെ കാലാവധി നിട്ടുന്നതിനു യാതൊരു തടസവും ഉണ്ടാവില്ലെന്ന് സുരേഷ് ഗോപിയെ എംബസി അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.
പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരായിരുന്നു സംഘത്തില്‍ കുടുങ്ങിയത്.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…