അഞ്ച് ആഴ്ചകള്‍ കൊണ്ട് അമ്പത് കോടി കളക്ഷന്‍ നേടി അഞ്ചാം പാതിര. ഈ കളക്ഷനോടെ 2020ലെ മലയാളസിനിമയിലെ ആദ്യ ബ്ലോക്ബസ്റ്ററായിരിക്കുകയാണ് അഞ്ചാം പാതിര. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര മലയാളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ള മികച്ച ത്രില്ലറുകളിലൊന്നായാണ് കണക്കാക്കുന്നത്.
ആട്, ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ മിഥുന്‍ മാനുവലില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ചിത്രമായിരുന്നു അഞ്ചാം പാതിര. ഒരു മുഴുനീള ക്രൈം ത്രില്ലറായ ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു.
കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരുന്നു അഞ്ചാം പാതിരയിലേത്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബന്‍ നേടിയത്.
ഉണ്ണിമായാ പ്രസാദ്, ജിനു ജോസഫ്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ദിവ്യാ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിച്ച ചിത്രത്തിന് ഷൈജു ഖാലിദാണ് ഛായാഗ്രഹണം നടത്തുന്നത്. സുഷിന്‍ ശ്യാമിന്റെ സംഗീതവും ഷൈജു ശ്രീധരന്റെ എഡിറ്റിങും വലിയ പ്രശസ്തി നേടിയിരുന്നു.
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…