gnn24x7

അഞ്ച് ആഴ്ചകള്‍ കൊണ്ട് അമ്പത് കോടി കളക്ഷന്‍; 2020ലെ മലയാളസിനിമയിലെ ആദ്യ ബ്ലോക്ബസ്റ്ററായി ‘അഞ്ചാം പാതിര’

0
246
gnn24x7

അഞ്ച് ആഴ്ചകള്‍ കൊണ്ട് അമ്പത് കോടി കളക്ഷന്‍ നേടി അഞ്ചാം പാതിര. ഈ കളക്ഷനോടെ 2020ലെ മലയാളസിനിമയിലെ ആദ്യ ബ്ലോക്ബസ്റ്ററായിരിക്കുകയാണ് അഞ്ചാം പാതിര. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര മലയാളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ള മികച്ച ത്രില്ലറുകളിലൊന്നായാണ് കണക്കാക്കുന്നത്.

ആട്, ആന്‍ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ മിഥുന്‍ മാനുവലില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ചിത്രമായിരുന്നു അഞ്ചാം പാതിര. ഒരു മുഴുനീള ക്രൈം ത്രില്ലറായ ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു.

കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരുന്നു അഞ്ചാം പാതിരയിലേത്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബന്‍ നേടിയത്.

ഉണ്ണിമായാ പ്രസാദ്, ജിനു ജോസഫ്, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, ദിവ്യാ ഗോപിനാഥ് എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മിച്ച ചിത്രത്തിന് ഷൈജു ഖാലിദാണ് ഛായാഗ്രഹണം നടത്തുന്നത്. സുഷിന്‍ ശ്യാമിന്റെ സംഗീതവും ഷൈജു ശ്രീധരന്റെ എഡിറ്റിങും വലിയ പ്രശസ്തി നേടിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here